ബിജെപി സമ്മര്‍ദത്തില്‍; ഇന്ത്യാ സഖ്യം കാരണം എല്‍പിജി വില കുറച്ചെന്ന് മമത
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ എല്‍പിജി വില കുറച്ചത് ഇന്ത്യാ സഖ്യത്തിന്റെ സമ്മര്‍ദം കാരണമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 200 രൂപയാണ് കേന്ദ്രം എല്‍പിജിക്ക് കുറച്ചത്. അതേസമയം മധ്യപ്രദേശില്‍ എല്‍പിജി വില കുറയ്ക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇത് സംസ്ഥാന തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിനെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് വാഗ്ദാനത്തിന്റെ ശക്തി കുറയ്ക്കാന്‍കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് ഇന്ത്യ സഖ്യത്തിന്റെ കരുത്ത് വര്‍ധിക്കുന്നതിലൂടെയുള്ള സമ്മര്‍ദം കാരണമാണെന്ന് മമത പറയുന്നു. ഇതുവരെ ഇന്ത്യ സഖ്യം രണ്ട് യോഗം മാത്രമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ നടത്തിയത്. എന്നാല്‍ അതിന്റെ കരുത്ത് എത്രത്തോളമുണ്ടെന്ന് ഇന്ന് കാണാന്‍ സാധിക്കുന്നുണ്ട്.

200 രൂപയോളം എല്‍പിജിയുടെ വില കുറച്ചിരിക്കുകയാണ്. ഇത് ഇന്ത്യയുടെ കരുത്താണെന്ന് മമത ട്വീറ്റ് ചെയ്തു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ ഈ നീക്കത്തെ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗിമ്മിക്കാണ് കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനമെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. കൊല്‍ക്കത്തയില്‍ 1129 ആയിരുന്നു പാചകവാതക വില. ഇപ്പോഴത് 929 ആയി കുറഞ്ഞു. ബുധനാഴ്ച്ച പുതുക്കി വില നിലവില്‍ വരും.
ഇതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മമത നേരത്തെ ഇതേ കാര്യം പറഞ്ഞിരുന്നു. അതിനെയാണ് നിതീഷ് പിന്തുണച്ചിരിക്കുന്നത്. ബിജെപി ലോക്‌സാ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നുണ്ട്. കൂടുതല്‍ വൈകിയാല്‍ പരാജയം കൂടുതല്‍ ദയനീയമാിരിക്കുമെന്ന് ബിജെപിക്കറിയാം. പ്രതിപക്ഷ ഐക്യം കാരണം ബിജെപി തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
നേരത്തെ മമത ബാനര്‍ജി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡിസംബറിലോ, ജനുവരിയിലോ നടക്കുമെന്ന് പറഞ്ഞിരുന്നു. മാസങ്ങളായി ഞാനിത് പറയുന്നുണ്്. എന്‍ഡിഎ സര്‍ക്കാര്‍ ചിലപ്പോള്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ സാധ്യതയുണ്ട്. അവര്‍ക്ക് പ്രതിപക്ഷ ഐക്യം കാരണം പരാജയപ്പെടുമെന്ന് ഭയമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണം.
എനിക്ക് അധികാര മോഹമില്ലെന്ന് ഒരിക്കല്‍ കൂടി പറയുകയാണ്. പരമാവധി പാര്‍ട്ടികളെ തെരഞ്ഞെടുപ്പിന് മുമ്പ് ഒന്നിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യ സഖ്യത്തില്‍ ചേരുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏതൊക്കെയാണ് ആ പാര്‍ട്ടികള്‍ എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.












Click it and Unblock the Notifications