കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്ന്... അമേരിക്കന്‍ സംഘത്തിന് വിസ നിഷേധിച്ച് തിരിച്ചടിച്ച് കേന്ദ്രം

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച അമേരിക്കന്‍ സംഘടനയിലെ അംഗങ്ങള്‍ക്ക് വിസ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. യുനൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) അംഗങ്ങള്‍ക്കാണ് വിസ നിഷേധിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം ബിജെപി എംപി നിഷികാന്ത് ദുബെയെ അറിയിച്ചു. അമേരിക്കന്‍ സംഘടന ഇന്ത്യയിലെ മതസ്വാതന്ത്ര്യകുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കാര്യവും ഇതില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതും വിശദീകരിച്ച് ദുബെ ഡിസംബറില്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. ഇതിനുള്ള മറുപടിയായി നല്‍കിയ കത്തിലാണ് സംഘടനയുടെ അംഗങ്ങള്‍ക്ക് വിസ നിഷേധിച്ച കാര്യം കേന്ദ്രമന്ത്രി ജയശങ്കര്‍ വിശദീകരിച്ചത്.

33

വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യ കുറിച്ച് വിശദമായി പഠിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് റിപ്പോര്‍ട്ടും ശുപാര്‍ശകളും സമര്‍പ്പിക്കുകയാണ് യുഎസ്‌സിഐആര്‍എഫ് സാധാരണ ചെയ്യുക. ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ യുഎസ്‌സിഐആര്‍എഫ് അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മുമ്പ് 2004ലാണ് ഇത്തരം നിര്‍ദേശം സംഘടന സമര്‍പ്പിച്ചിരുന്നത്. 2002ല്‍ ഗുജറാത്ത് മുസ്ലിം വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

കഴിഞ്ഞ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രണ്ടിടത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേര് യുഎസ്‌സിഐആര്‍എഫ് സൂചിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ യുഎസ്‌സിഐആര്‍എഫ് നടത്തിയെന്നാണ് ദുബെ കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റിനെ ബോധിപ്പിച്ചത്. ഇതിനുള്ള മറുപടിയെന്നോണം ഈ മാസം ഒന്നിന് ജയശങ്കര്‍ അയച്ച കത്തിലാണ് യുഎസ്‌സിഐആര്‍എഫ് സംഘത്തിന് ഇന്ത്യ വിസ നിഷേധിച്ചുവെന്ന കാര്യം പറയുന്നത്.

ഇന്ത്യയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച പരിശോധനയ്ക്ക് വേണ്ടിയാണ് യുഎസ്‌സിഐആര്‍എഫ് സംഘം ഇന്ത്യയിലേക്ക് വരുന്നതിന് വിസ ആവശ്യപ്പെട്ടത്. യുഎസ്‌സിഐആര്‍എഫിന്റെ അഭിപ്രായം അമേരിക്കന്‍ ഭരണകൂടത്തിന്റെ അഭിപ്രായമല്ല. തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടാണ് യുഎസ്‌സിഐആര്‍എഫ് തയ്യാറാക്കിയതെന്ന് മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

English summary
Centre denies visas US team after its denouncement of state of religious freedom in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X