കരുത്താർജ്ജിച്ച് കർഷക പ്രക്ഷോഭം, നൂറുകണക്കിന് കർഷകർ ദില്ലിയിലേക്ക്, സൈന്യത്തെ നിയോഗിച്ച് കേന്ദ്രം
ദില്ലി: കാര്‍ഷിക നിയമത്തിന് എതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ നേരിടാന്‍ പോലീസിനൊപ്പം സൈന്യത്തേയും നിയോഗിച്ച് കേന്ദ്രം. കര്‍ഷക സംഘടനകള്‍ രണ്ടാം ഘട്ട ദില്ലി മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധം ശക്തമാക്കുന്നത്. കര്‍ഷക സമരം 17 ദിവസം പിന്നിട്ടിരിക്കുകയാണ്. ദേശീയ പാതകള്‍ അടക്കം ഉപരോധിച്ചാണ് സമരം ശക്തിയാര്‍ജ്ജിക്കുന്നത്.
പഞ്ചാബിലേയും ഉത്തര്‍ പ്രദേശിലേയും ഹരിയാനയിലേയും കര്‍ഷകര്‍ക്കൊപ്പം ചേരാന്‍ രാജസ്ഥാനില്‍ നിന്നും നൂറ് കണക്കിന് കര്‍ഷകര്‍ ദില്ലിയിലേക്ക് എത്തുന്നുണ്ട്. കോട്ട് പുത്തലിയില്‍ നിന്നും ഷാജഹാന്പൂരിലേക്കുളള കര്‍ഷക മാര്‍ച്ചിനെ തടയാന്‍ കനത്ത പോലീസ് വിന്യാസമാണ് അതിര്‍ത്തിയില്‍ നടത്തിയിരിക്കുന്നത്. പോലീസും സൈന്യവും കൂടാതെ റോഡില്‍ കോണ്‍ക്രീറ്റ് ഭീമുകളും തയ്യാറാക്കിയിട്ടുണ്ട്.

Recommended Video
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും പകരം ഭേദഗതികള്‍ വരുത്താം എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് കര്‍ഷകര്‍ സമരം ശക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നുളള കര്‍ഷക മാര്‍ച്ച് പോലീസ് ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. ജയ്പൂര്‍ ദില്ലി ദേശീയ പാത അടച്ചിരിക്കുകയാണ്. കര്‍ഷക സംഘടനാ നേതാക്കള്‍ നാളെ നിരാഹാര സമരത്തിലേക്ക് കടക്കുകയാണ്. അതിനിടെ ബിജെപി ഭരിക്കുന്ന ഹരിയാനയിൽ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുളള നീക്കത്തിലാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications