കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുത്താർജ്ജിച്ച് കർഷക പ്രക്ഷോഭം, നൂറുകണക്കിന് കർഷകർ ദില്ലിയിലേക്ക്, സൈന്യത്തെ നിയോഗിച്ച് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമത്തിന് എതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തെ നേരിടാന്‍ പോലീസിനൊപ്പം സൈന്യത്തേയും നിയോഗിച്ച് കേന്ദ്രം. കര്‍ഷക സംഘടനകള്‍ രണ്ടാം ഘട്ട ദില്ലി മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധം ശക്തമാക്കുന്നത്. കര്‍ഷക സമരം 17 ദിവസം പിന്നിട്ടിരിക്കുകയാണ്. ദേശീയ പാതകള്‍ അടക്കം ഉപരോധിച്ചാണ് സമരം ശക്തിയാര്‍ജ്ജിക്കുന്നത്.

പഞ്ചാബിലേയും ഉത്തര്‍ പ്രദേശിലേയും ഹരിയാനയിലേയും കര്‍ഷകര്‍ക്കൊപ്പം ചേരാന്‍ രാജസ്ഥാനില്‍ നിന്നും നൂറ് കണക്കിന് കര്‍ഷകര്‍ ദില്ലിയിലേക്ക് എത്തുന്നുണ്ട്. കോട്ട് പുത്തലിയില്‍ നിന്നും ഷാജഹാന്‍പൂരിലേക്കുളള കര്‍ഷക മാര്‍ച്ചിനെ തടയാന്‍ കനത്ത പോലീസ് വിന്യാസമാണ് അതിര്‍ത്തിയില്‍ നടത്തിയിരിക്കുന്നത്. പോലീസും സൈന്യവും കൂടാതെ റോഡില്‍ കോണ്‍ക്രീറ്റ് ഭീമുകളും തയ്യാറാക്കിയിട്ടുണ്ട്.

farm

Recommended Video

cmsvideo
Cow and Cattle will be part of farmers protest | Oneindia Malayalam

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും പകരം ഭേദഗതികള്‍ വരുത്താം എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് കര്‍ഷകര്‍ സമരം ശക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നുളള കര്‍ഷക മാര്‍ച്ച് പോലീസ് ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. ജയ്പൂര്‍ ദില്ലി ദേശീയ പാത അടച്ചിരിക്കുകയാണ്. കര്‍ഷക സംഘടനാ നേതാക്കള്‍ നാളെ നിരാഹാര സമരത്തിലേക്ക് കടക്കുകയാണ്. അതിനിടെ ബിജെപി ഭരിക്കുന്ന ഹരിയാനയിൽ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുളള നീക്കത്തിലാണ്.

English summary
Centre deploys army to stop Farmers protest against Farm Laws at Delhi borders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X