ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നു; സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു, റിപ്പോര്‍ട്ട്
ദില്ലി: ഏപ്രില്‍ 14ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു. ഏഴ് സംസ്ഥാനങ്ങളും ആരോഗ്യ വിദഗ്ധരും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രം ഈ രീതിയില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി വിഷയം ചര്‍ച്ച ചെയ്തുവരികയാണ്.

കൊറോണ വൈറസ് ഭീതി നീങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ചില സംസ്ഥാനങ്ങളുടെ ആവശ്യം. ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയാണെങ്കില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നും ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക്് നിയന്ത്രണം വേണമെന്ന് ഛത്തീസ്ഗഢ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക പെര്‍മിറ്റ് ഏര്പ്പെടുത്തണമെന്നാണ്് അസം സര്‍ക്കാരിന്റെ പ്രതികരണം. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, ഉത്തര്‍ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ തുടരണം എന്നാണ് അഭിപ്രായപ്പെട്ടത്. ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരാമെന്ന് അഭിപ്രായപ്പെട്ട സംസ്ഥാനങ്ങളമുണ്ട്. രണ്ടാഴ്ച ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തിങ്കളാഴ്ച രാത്രി പറഞ്ഞത്. ഘട്ടങ്ങളായി മാത്രമേ ലോക്ക ഡൗണ്‍ പിന്‍വലിക്കാവൂ എന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട അഭ്യര്‍ഥിച്ചു.
സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ജനങ്ങള്‍ വന്‍ തോതില്‍ ഒത്തുചേരുന്നതിന് നിയന്ത്രണം തുടരുമെന്നാണ് സൂചന. ഷോപ്പിങ് മാളുകള്‍, സിനിമാ തിയ്യറ്ററുകള്‍, ആരാധനാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം തുടരും. തീവണ്ടി യാത്ര അനുവദിക്കും. പക്ഷേ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രയുടെ കാരണം വിശദീകരിക്കേണ്ടിവരും. ഐടി കമ്പനികള്‍, സ്വകാര്യ കമ്പനികള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്ക് വീട്ടില്‍ തന്നെ ജോലി ചെയ്യുന്നത് തുടരാന്‍ നിര്‍ദേശം നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ചില സ്ഥലങ്ങളില്‍ ലോക്ക് ഡൗണിന് ഇളവ് നല്‍കാനും മറ്റു ചില സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ നീട്ടാനും സാധ്യതയേറെയാണ്. കൊറോണ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഘട്ടങ്ങളായി തുറന്നുപ്രവര്‍ത്തിക്കും. കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളോട് പത്ത് സുപ്രധാന തീരുമാനങ്ങളുടെ പട്ടിക കൈമാറാന്‍ മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകള്‍ ഏത് എന്ന് മുന്‍ഗണനാ ക്രമത്തില്‍ പറയാനും ആവശ്യപ്പെട്ടു. ഓരോ മന്ത്രാലയവും നല്കുന്ന മുന്‍ഗണനാ പട്ടിക പ്രകാരമായിരിക്കും നടപടികള്‍ സ്വീകരിക്കുക.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications