കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽടിടിഇ നിരോധനം നീട്ടി ആഭ്യന്തരമന്ത്രാലയം; 5 വർഷത്തേയ്ക്ക് കൂടി നിരോധനം തുടരും

  • By Desk
Google Oneindia Malayalam News

ദില്ലി: തമിഴ് ഭീകര സംഘടനയായ എല്‍ടിടിയുടെ നിരോധനം 5 വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഘടനയുടെ പ്രവര്‍ത്തനം രഹസ്യമായി ഇപ്പോഴും തുടരുന്നതായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ സ്വൈര്യജീവിതം ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.

രാജ്യത്തെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന 1967ലെ ആക്ടിലെ സെക്ഷന്‍ മൂന്ന് പ്രകാരം 2024 മെയ് വരെയാണ് സംഘടനയുടെ നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

ബംഗാൾ പോരിൽ മമതയ്ക്ക് തിരിച്ചടി; വിശ്വസ്തരെ മാറ്റി നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, കുരുക്കായി കത്ത്ബംഗാൾ പോരിൽ മമതയ്ക്ക് തിരിച്ചടി; വിശ്വസ്തരെ മാറ്റി നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, കുരുക്കായി കത്ത്

ltte

2009 മെയ് മാസത്തില്‍ ശ്രീലങ്കയിലെ സൈനിക നടപടിയെ തുടര്‍ന്ന് എല്‍ടിടിഇ പരാജയപ്പെട്ടെങ്കിലും അവരുടെ സ്വതന്ത്ര തമിഴ്‌നാട് വേണമെന്ന ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നതായും അതിനായുള്ള പ്രവര്‍ത്തനം ഇപ്പോഴും രഹസ്യമായി തുടരുന്നതായും റിപ്പോര്‍ട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Centre extended ban on LTTE for five more years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X