കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ കഴുത്തിന് പിടിച്ച് കേന്ദ്രം; 102 കോടി രൂപ അടയ്ക്കണമെന്ന് മോദി സര്‍ക്കാര്‍, പ്രളയ ബില്ല്

Google Oneindia Malayalam News

Recommended Video

cmsvideo
കേരളം 102 കോടി രൂപ പ്രളയ ബില്ല് അടയ്ക്കണമെന്ന് കേന്ദ്രം #Keralafloods | oneindia malayalam

ദില്ലി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടികളുടെ ബില്ല് കേരളത്തിന് കൈമാറി കേന്ദ്രം. 102 കോടി രൂപ കേരളം അടയ്ക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറി രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. നൂറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ പ്രളയമാണ് കഴിഞ്ഞ വര്‍ഷം കേരളം നേരിട്ടത്. കോടികളുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്.

സൈന്യവും ജനങ്ങളും സര്‍ക്കാരും ഒരുമിച്ച് നിന്ന് പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍ സൈനികര്‍ വഹിച്ച സേവനത്തിന് ബില്ല് അടയ്ക്കണമെന്നാണ് കേന്ദ്രം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ കൈമാറിയ ബില്ലിന് പുറമെ ഇനിയും ബില്ല് വന്നേക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. മന്ത്രി രാജ്യസഭയില്‍ നല്‍കിയ വിശദീകരണം ഇങ്ങനെ....

 102 കോടി എന്തിനാണ്

102 കോടി എന്തിനാണ്

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിനാണ് 102 കോടി രൂപയുടെ ബില്ല് കേന്ദ്രം കേരളത്തിന് നല്‍കിയിരിക്കുന്നത്. പ്രളയകാലത്ത് ഏതാനും ദിവസങ്ങള്‍ മാത്രമാണ് കേന്ദ്രസേന രക്ഷാപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നത്. ഇതിന്റെ പ്രാഥമിക ബില്ലാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

മന്ത്രി വിശദീകരിക്കുന്നു

മന്ത്രി വിശദീകരിക്കുന്നു

രാജ്യസഭയില്‍ പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പ്രളയകാലത്ത് വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും 3787 പേരെ രക്ഷപ്പെടുത്തിയെന്ന മന്ത്രി വിശദീകരിച്ചു. വിമാനത്തില്‍ 1350 ടണ്‍ വസ്തുക്കള്‍ വഹിക്കുകയും അവശ്യസ്ഥലത്ത് എത്തിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

പ്രാഥമിക ബില്ല്

പ്രാഥമിക ബില്ല്

വ്യോമസേനയുടെ വിമാനങ്ങള്‍ 517 യാത്രകള്‍ നടത്തി. ഹെലികോപ്റ്ററുകള്‍ 634 യാത്രകള്‍ നടത്തി. ഹെലികോപ്റ്ററുകള്‍ 584 പേരെ രക്ഷിച്ചു. 247 ടണ്‍ ഭാരം വഹിച്ചു. വിമാനത്തിന്റെയും ഹെലികോപ്റ്ററിന്റെയും സംയുക്ത പ്രാഥമിക ബില്ലാണ് 102 കോടിയുടേതായി കൈമാറിയിരിക്കുന്നത്. ഇനി വിശദമായ ബില്ല തയ്യാറാക്കുമെന്നും മന്ത്രി പറയുന്നു.

വിശദമായ ചെലവ് കണക്കാക്കുന്നു

വിശദമായ ചെലവ് കണക്കാക്കുന്നു

കേരളത്തിന് ചെയ്ത സഹായത്തിന്റെ വിശദമായ ചെലവുകള്‍ സൈന്യവും നാവിക സേനയും കണക്കാക്കി വരികയാണ്. വിശദമായ ബില്ല് തയ്യാറാക്കിയാല്‍ അത് കേരളത്തിന് കൈമാറുമെന്നും മന്ത്രി സൂചിപ്പിച്ചു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ കേരളം നേരിട്ടത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും കേരളത്തിന് സഹായ വാഗ്ദാനങ്ങളുണ്ടായിരുന്നു.

ബിജെപിക്ക് പഞ്ചാബിലും തിരിച്ചടി; അകാലിദള്‍ സഖ്യം വിട്ടേക്കും, ഭീഷണിയുമായി നേതാക്കള്‍ രംഗത്ത്ബിജെപിക്ക് പഞ്ചാബിലും തിരിച്ചടി; അകാലിദള്‍ സഖ്യം വിട്ടേക്കും, ഭീഷണിയുമായി നേതാക്കള്‍ രംഗത്ത്

English summary
Centre sends Rs 102 crore bill to Kerala for using IAF aircraft, choppers during flood relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X