കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓറഞ്ച് സോണിൽ അന്തർജില്ലാ ബസ് സർവീസില്ല: നിയന്ത്രണത്തോടെ ടാക്സി- ക്യാബ് സേവനം, ചട്ടങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ രണ്ടാം ഘട്ട ലോക്ക്ഡൌൺ അവസാനിക്കുന്നതിന് മുന്നോടിയായാണ് രാജ്യവ്യാപക ലോക്ക്ഡൌൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയത്. മെയ് 17 വരെ ലോക്ക്ഡൌൺ നീട്ടിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറത്തിയിട്ടുള്ളത്. ഓറഞ്ച് സോണിലെ ആൾ സഞ്ചാരവും വാഹന ഗതാഗതവും സംബന്ധിച്ച് ആശങ്കകൾ നിലനിന്ന സാഹചര്യത്തിലാണ് കേന്ദ്രം വിശദമായ പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.

ബിജെപിക്ക് വന്‍ തിരിച്ചടി; സഖ്യം വിടുമെന്ന് ബിപിഎഫ് മോദിയെ അറിയിച്ചു, അസമില്‍ ബിജെപി വീഴുമോ?ബിജെപിക്ക് വന്‍ തിരിച്ചടി; സഖ്യം വിടുമെന്ന് ബിപിഎഫ് മോദിയെ അറിയിച്ചു, അസമില്‍ ബിജെപി വീഴുമോ?

പുതിയ ഉത്തരവ് പ്രകാരം രാജ്യത്ത് ഓറഞ്ച് സോണിലുള്ള പ്രദേശങ്ങളിൽ അന്തർജില്ലാ ബസ് സർവീസുകളും ജില്ലയ്ക്ക് അകത്തുള്ള സർവീസുകളും അനുവദിക്കില്ല. എന്നാൽ നിയന്ത്രണങ്ങളോടെ ടാക്സി/ക്യാബ് സർവീസുകൾ അനുവദിക്കും. എന്നാൽ വാഹത്തിൽ ഒരു ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്നാണ് ചട്ടം. വ്യക്തികൾക്ക് അന്തർ ജില്ലാ യാത്രകൾ നടത്താൻ അനുമതിയുണ്ട്. വാഹനങ്ങളും ഈ സാഹചര്യത്തിൽ ഉപയോഗിക്കാം. അനുവദിക്കപ്പെട്ട പ്രവർത്തനങ്ങക്ക് വേണ്ടി മാത്രമായിരിക്കണം യാത്ര ചെയ്യുന്നത് എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

 lockdown-1

നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാർ മാത്രമായിരിക്കണം വാഹനത്തിൽ ഉണ്ടായിരിക്കേണ്ടത്. എന്നാൽ ഓറഞ്ച് സോണുകളിൽ മറ്റെല്ലാ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ട്. എന്നാൽ സാഹചര്യം വിലയിരുത്തിയ ശേഷം സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും മുൻഗണനാ ക്രമം അനുസരിച്ച് പരിമിതമായ വാഹനപാസുകൾ മാത്രേ അനിവദിക്കാവൂ എന്നാണ് നിർദേശം.

Recommended Video

cmsvideo
അന്തര്‍ ജില്ലാ-സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം | Oneindia Malayalam

രാജ്യത്ത് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്ന് സോണുകളായി കേന്ദ്രസർക്കാർ തരംതിരിച്ചിട്ടുള്ളത്. എന്നാൽ ഒരു സോണിനുള്ളിലും സ്വതന്ത്ര ജനസഞ്ചാരം അനുവദിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മെയ് നാല് മുതൽ മെയ് 17 വരെയുള്ള കാലയളവിലാണ് രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൌൺ പ്രാബല്യത്തിലുണ്ടാവുക.

 ഇൻഡോറിൽ കൊറോണ തടയാൻ കമൽ നാഥ് ഒന്നും ചെയ്തില്ല: കടന്നാക്രമിച്ച് ചൌഹാൻ ഇൻഡോറിൽ കൊറോണ തടയാൻ കമൽ നാഥ് ഒന്നും ചെയ്തില്ല: കടന്നാക്രമിച്ച് ചൌഹാൻ

കിം ജോങ് ഉന്‍ 20 ദിവസം താമസിച്ചത് 17 ഇടങ്ങളില്‍.... കൊട്ടാരം, ദ്വീപുകള്‍, വോന്‍സാനില്‍ സംഭവിച്ചത്!!കിം ജോങ് ഉന്‍ 20 ദിവസം താമസിച്ചത് 17 ഇടങ്ങളില്‍.... കൊട്ടാരം, ദ്വീപുകള്‍, വോന്‍സാനില്‍ സംഭവിച്ചത്!!

 ചൈനയെ വാനോളം പുകഴ്ത്തി ലോകാരോഗ്യ സംഘടന: ട്രംപിന്റെ വിമർശനത്തിന് പുല്ലുവില, ഉദാത്ത മാതൃക ചൈനയെന്ന്.. ചൈനയെ വാനോളം പുകഴ്ത്തി ലോകാരോഗ്യ സംഘടന: ട്രംപിന്റെ വിമർശനത്തിന് പുല്ലുവില, ഉദാത്ത മാതൃക ചൈനയെന്ന്..

English summary
Centre gaves clarification regarding movement of persons and vehicles in orange zones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X