കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതി: നടപ്പിലാക്കുന്നത് വൈകും, ആഭ്യന്തരമന്ത്രാലയത്തിന് സമയം നീട്ടി നല്‍കി

Google Oneindia Malayalam News

ദില്ലി: വിവാദമായ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുന്നത് ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ചട്ടങ്ങളുണ്ടാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് ചൊവ്വാഴ്ച പാര്‍ലമെന്റ് രണ്ടാമതും സമയം നീട്ടിനല്‍കി. ഏപ്രില്‍ 9 വരെ ലോക്‌സഭ നീട്ടിനല്‍കിയപ്പോള്‍ രാജ്യസഭ ജൂലായ് ഒമ്പതുവരെയാണ് നീട്ടി നല്‍കിയത്.

india

പാര്‍ലമെന്റില്‍ ബില്‍ പാസായാല്‍ നിയമങ്ങള്‍ക്കായി ചട്ടങ്ങള്‍ വേഗത്തിലാക്കണം. ആറ് മാസത്തിനുള്ളില്‍ തന്നെ ഇത് നടപ്പിലാക്കണം. വൈകിയാല്‍ ബന്ധപ്പെട്ട മന്ത്രാലയം കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമയം നീട്ടിവാങ്ങണം. അതേസമ.ം, പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജികളും നിലനില്‍ക്കുന്നുണ്ട്.

രണ്ട് വര്‍ഷം മുമ്പാണ് പാര്‍ലമെന്റില്‍ ഇരുസഭകളും നിയമം പാസാക്കിയത്. എന്നാല്‍ നിയമം പാസാക്കിയതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് മറ്റ് വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. വന്‍ പ്രക്ഷോഭങ്ങളാണ് ഇതിനെ തുടര്‍ന്ന് ഉണ്ടായത്. എന്നാല്‍ 2019 ഡിസംബര്‍ 12ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് നിയമത്തിന് അംഗീകാരം നല്‍കുകയായിരുന്നു.

വികാരം കൊള്ളിക്കാം, പക്ഷെ ജീവൻ വെച്ച് കളിക്കരുത്, യുഡിഎഫ് നേതാക്കളോട് കെഎൻ ബാലഗോപാൽവികാരം കൊള്ളിക്കാം, പക്ഷെ ജീവൻ വെച്ച് കളിക്കരുത്, യുഡിഎഫ് നേതാക്കളോട് കെഎൻ ബാലഗോപാൽ

വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്മ പുരസ്‌കാര പട്ടികയില്‍! ഇത് 'ബോചെ'യുടെ പുതിയ തള്ളോ എന്ന് ചോദ്യം... ആ കഥ ഇങ്ങനെവര്‍ഷങ്ങള്‍ക്ക് മുമ്പ് പത്മ പുരസ്‌കാര പട്ടികയില്‍! ഇത് 'ബോചെ'യുടെ പുതിയ തള്ളോ എന്ന് ചോദ്യം... ആ കഥ ഇങ്ങനെ

യാത്രാ വിലക്കുമായി സൗദി അറേബ്യ, ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് യാത്രാ വിലക്കുമായി സൗദി അറേബ്യ, ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക്

കേരളം പിടിക്കാൻ കോൺഗ്രസ്; നാല്‍പത് അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ കെവി തോമസും പിസി ചാക്കോയും, 5 സ്ത്രീകളുംകേരളം പിടിക്കാൻ കോൺഗ്രസ്; നാല്‍പത് അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ കെവി തോമസും പിസി ചാക്കോയും, 5 സ്ത്രീകളും

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
Centre Gives Time to formulate and implement the Citizenship Law Amendment Rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X