Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് ശതമാനം മാന്ദ്യം ഇല്ല: ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: ഇന്ത്യയില്‍ 5 ശതമാനം സാമ്പത്തിക മാന്ദ്യമില്ലെന്നും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌ വ്യവസ്ഥകളിലൊന്നാണെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായും വ്യവസായങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയതും ബാങ്കുകളുടെ ലയനവും ഇവയുടെ ഭാഗമാണെന്നും ചോദ്യോത്തര വേളയ്ക്കിടെ താക്കൂര്‍ പറഞ്ഞു.

രാജ്യത്ത് 5 ശതമാനം മാന്ദ്യമില്ലെന്നും നിങ്ങള്‍ക്കെവിടെ നിന്നാണ് ഇങ്ങനെയൊരു കണക്ക് ലഭിച്ചതെന്നും ആം ആദ്മി പാര്‍ട്ടി എം പി ഭഗവന്ത് മന്നിനോട് അദ്ദേഹം ചോദിച്ചു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് പറഞ്ഞപ്പോഴായിരുന്നു താക്കൂറിന്റെ പ്രതികരണം. ലോകത്തിലെ പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

anuragtakur-

2025 ഓടെ ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറും. വ്യവസായങ്ങള്‍, വിദേശത്ത് നിന്നും നേരിട്ടുള്ള നിക്ഷേപം, എംഎസ്എംഇ മേഖല എന്നിവയ്ക്ക് നികുതി ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നിരവധി ബാങ്കുകളെ വലിയ ബാങ്കുകളുമായി ലയിപ്പിച്ചു. ശക്തമായ നാല് ബാങ്കുകളെ കേന്ദ്രീകരിച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. ജിഎസ്ടിയും നോട്ട്‌നിരോധനവും മൂലം നികുതിദായകരുടെ എണ്ണം ഇരട്ടിയാക്കിയെന്നും താക്കൂര്‍ പറഞ്ഞു.


നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍എസ്ഒ) റിപ്പോര്‍ട്ട് അനുസരിച്ച് ജിഡിപി വളര്‍ച്ച 2014-19ല്‍ ശരാശരി 7.5 ശതമാനമായിരുന്നു. ജി -20 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ലോക ഉല്‍പാദനത്തിലും വ്യാപാരത്തിലും ഗണ്യമായ മാന്ദ്യമുണ്ടാകുമെന്ന് 2019 ഒക്ടോബറിലെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (ഡബ്ല്യുഇഒ) റിപ്പോര്‍ട്ടില്‍ പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഉയര്‍ന്ന ജിഡിപി വളര്‍ച്ച നിലനിര്‍ത്തി ഇന്ത്യയെ പൊതു വിപണിയാക്കുക എന്നതാണ് ജിഎസ്ടിയുടെ ലക്ഷ്യങ്ങളിലൊന്ന്. 2017 ല്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം ലോക ബാങ്കിന്റെ ഈസ് ഓഫ് ഡുയിംഗ് ബിസിനസ് 2020 റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ റാങ്കിംഗ് 14 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 2019 ആകുമ്പോഴേക്കും 63 ആയി ഉയര്‍ന്നതായും താക്കൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+