കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മശ്രീയിൽ അരവിന്ദ് ഗുപ്തയും ലക്ഷ്മിക്കുട്ടിയും: പത്മവിഭൂഷണ്‍ നേടി ഇളയരാജ, പത്മ പുരസ്കാര പട്ടിക...

Google Oneindia Malayalam News

ദില്ലി: കേന്ദ്രസർക്കാർ പത്മാ പുരസ്കാരത്തിന് ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയും സംഗീത സംവിധായകൻ ഇളയരാജയും അര്‍ഹരായി. ആർ‍എസ്എസിന്റെ പി പരമേശ്വരൻ ഉള്‍പ്പെടെ 85 പേരുകള്‍ ഉൾപ്പെട്ട പട്ടികയാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുള്ളത്. ശാസ്ത്രജ്ഞനായ അരവിന്ദ് ഗുപ്ത, വൈദ്യയായ ലക്ഷ്മിക്കുട്ടി, ഗോണ്ട് ആർട്ടിസ്റ്റ് ബജ്ജു ശ്യാം എന്നിവരാണ് പത്മശ്രീയ്ക്ക് അർഹരായിട്ടുള്ളത്.

-ilayaraja4

വിചാരകേന്ദ്രം ഡയറക്ടർ പി പരമേശ്വരൻ, സംഗീത സംവിധായകൻ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷൺ ബഹുമതിയാണ് സമ്മാനിക്കുക. ഇതിന് പുറമേ സാമൂഹിക പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ സുധാന്‍ഷു ബിശ്വാസും പത്മശ്രീ നേടിയവരുടെ പട്ടികയിലുണ്ട്. രാജ്യത്തെ മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷണ്‍ നേടിയിട്ടുള്ളത് ഡോ. ഫീലിപ്പോസ് ക്രിസ്റ്റോസ്റ്റം, ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണി എന്നിവരാണ്.

 msdhoni-

പാലിയേറ്റീവ് കെയർ ഓഫ് ഇന്ത്യയുടെ പിതാവ് എംആര്‍ രാജഗോപാലും ഇത്തവണ പത്മശ്രീ സ്വന്തമാക്കിയിട്ടുണ്ട്. വൈദ്യനും ബുദ്ധസന്യാസിയുമായ യേഷി ദോദനും പത്മശ്രീ സ്വന്തമാക്കിയിട്ടുണ്ട്. ടിബറ്റന്‍ മെഡിക്കൽ കോളേജിന്റെ സ്ഥാപകനാണ് ഇദ്ദേഹം. പാരമ്പര്യവിഷ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനമുത്തശ്ശിയെന്ന പേരിൽ അറിയപ്പെടുന്ന ലക്ഷ്മിക്കുട്ടിയമ്മ വിതുര സ്വദേശിയാണ്. മറ്റൊരു മലയാളി എംആര്‍ രാജഗോപാലിനും പത്മശ്രീ സമ്മാനിക്കും. പശ്ചിമ വ്യോമ കമാൻ‍ഡ് മേധാവി എയർമാർഷൽ ചന്ദ്രശേഖരന്‍ ഹരികുമാറിന് പരംവിശിഷ്ട് സേവാമെഡല്‍ സമ്മാനിക്കും.

pankajadvan

അന്‍വർ ജലാൽപൂർ (ഉറുദു സാഹിത്യം, ഇബ്രാഹിം സത്താർ (സൂഫി സംഗീതം), മാനസ് ബിഹാറി വർമ (പ്രതിരോധം- ശാസ്ത്രം), സിത്തവ ജോദ്ദാദി (സാമൂഹിക സേവനം), നൌഫ് മര്‍വായ്( യോഗ), വി നാനാമ്മാൾ (യോഗ), അരവിന്ദ് ഗുപ്ത (വിദ്യാഭ്യാസം, സാഹിത്യം), മുർളികാന്ത് പേട്കർ (കായികം), രാജഗോപാലൻ വാസുദേവൻ ( ശാസ്ത്രം), സുലഗട്ടി (സരസമ്മ) എന്നിവരാണ് പത്മശ്രീ പുരസ്കാരം നേടിയവരില്‍ ചിലർ‍.

English summary
Padma Shri awardees include scientist toymaker Arvind Gupta, healer Lakshmikutty, Gond artist Bhajju Shyam, 98-year-old social worker Sudhanshu Biswas, and 'father of palliative care in India' MR Rajagopal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X