പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കുമെന്ന് കേന്ദ്രം; ഇതും കള്ളനോട്ടിനെതിരെയോ!!
കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ദില്ലി: രാജ്യത്ത് പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്രം പാര്‍ലെമന്റില്‍. ലോക്‌സഭയിലെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിയ്ക്കുന്നതിനുള്ള സാമഗ്രികള്‍ ശേഖരിച്ചുതുടങ്ങിയതായും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
നേരത്തെ 2014ല്‍ 10 രൂപയുടെ ഒരു ലക്ഷം കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. കൊച്ചി, മൈസൂര്‍, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നിങ്ങനെ ഭൂമി ശാസ്ത്രപരമായും കാലാവസ്ഥാ പരമായും വേറിട്ട് നില്‍ക്കുന്ന അഞ്ച് നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നോട്ടു പുറത്തിറക്കുന്നതെന്നായിരുന്നു അറിയിപ്പ്.
Govt decides to print plastic currency notes to check counterfeiting https://t.co/tfE7IqaXoN via @TOIBusiness pic.twitter.com/xue59XBQec
— Times of India (@timesofindia) December 9, 2016
Government decides to print plastic currency notehttps://t.co/QGd5TJRYOo pic.twitter.com/5TYzpGVqnN
— The Indian Express (@IndianExpress) December 9, 2016


Click it and Unblock the Notifications