മോദിയുടെ പിറന്നാൾ ദിനത്തിൽ കൊവിഡ് വാക്സിനേഷനിൽ റെക്കോർഡിടാൻ കേന്ദ്രസർക്കാർ: 20 ദിവസത്തെ പരിപാടികൾ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് കോവിഡ് വാക്സിനേഷനിൽ റെക്കോർഡ് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. 20 ദിവസത്തെ മെഗാ ഇവന്റ് - "സേവനവും സമർപ്പൻ അഭിയാനും" ബിജെപി സംഘടിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം മോദിയുടെ പൊതുസേവന രംഗത്ത് 20 വർഷം പിന്നിടുന്നത് 20 ദിവസത്തേക്ക് മെഗാ പരിപാടി ആഘോഷമാക്കാനാണ് പാർട്ടിയുടെ തീരുമാനം. മോദിക്ക് പിറന്നാൾ സമ്മാനമായി വാക്സിനേഷൻ ഊർജ്ജമാക്കാനാണ് നീക്കമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊവിഡ് വാക്സിന്റെ ഒറ്റ ഡോസും സ്വീകരിക്കാത്തവർ ഈ ഘട്ടത്തിൽ ആദ്യ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
ഭരണകക്ഷിയായ ബിജെപി നേതാക്കൾ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പ്രേരിപ്പിക്കുകയും ദിവസേനയുള്ള കൊവിഡ് വാക്സിനേഷൻ നിരക്ക് ഇരട്ടിയാക്കാനും അതാത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ന് 2 കോടി ഡോസുകൾ ലക്ഷ്യം വെച്ച ബിജെപി എട്ട് ലക്ഷത്തോളം വളണ്ടിയർമാർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഓഗസ്റ്റ് 27-ന് ഇന്ത്യ 1.33 കോടി ഡോസുകൾ നൽകിയിരുന്നു. ഇത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഏകദിന കണക്കാണ്.

ഒക്ടോബർ 7 വരെ തുടരുന്ന 20 ദിവസത്തെ മെഗാ ഔട്ട് റീച്ച് പ്രോഗ്രാമാണ് ബിജെപി നടത്താനിരിക്കുന്നത്. 2001 ഒക്ടോബർ ഏഴിനായിരുന്നു നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിന്റെ സ്മരണയ്ക്ക് വേണ്ടിയാണിത്. ഇതിന് പിന്നാലെ രാജ്യത്ത് വൻ ശുചിത്വവും രക്തദാന കാമ്പെയ്‌നുകളും ബിജെപി നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. നടത്തും, കൂടാതെ അഞ്ച് കോടി പോസ്റ്റ്കാർഡുകൾ പ്രധാനമന്ത്രിക്ക് അയയ്ക്കുകയും ചെയ്യും.
സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ
"കൊവിഡ് പ്രതിസന്ധിക്കിടെ സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിയതിനൊപ്പം കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയതിനും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി മോദിയ്ക്ക് നന്ദി അറിയിക്കുന്ന ഹോർഡിംഗുകളും പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിക്കുമെന്ന് ബിജെപി പ്രസ്താവനയിൽ പറഞ്ഞു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ പാർട്ടി പ്രവർത്തകർ 71 സ്ഥലങ്ങളിൽ ഗംഗാ നദി ശുചീകരിക്കാനുള്ള പ്രചാരണം നടത്തും.
"പ്രധാനമന്ത്രി മോദിയുടെ ജീവിതത്തിലും നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ ബുദ്ധിജീവികളെയും പ്രശസ്ത വ്യക്തികളെയും പരിപാടിയിലേക്ക് ക്ഷണിക്കും. ഈ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ ഭാഷകളിൽ പ്രമുഖ വ്യക്തികളുടെ അഭിപ്രായങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കും," പാർട്ടി പ്രസ്താവനയിൽ പറയുന്നു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications