കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ലൈനുകളില്‍ വിലക്കേര്‍പ്പെടുത്തിയ യാത്രക്കാര്‍ക്ക് ട്രെയിന്‍ ബുക്കിംഗ് നിഷേധിക്കും

  • By S Swetha
Google Oneindia Malayalam News

ദില്ലി: അച്ചടക്കമില്ലായ്മ കാരണം യാത്രക്കാരെ വിമാന യാത്രയില്‍ നിന്നും ഒഴിവാക്കുന്ന എയര്‍ലൈനുകളുടെ ആശയം സ്വീകരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. സഹയാത്രികര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വെ ആവശ്യപ്പെട്ടതായി റെയില്‍വേ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം പുറത്തു വിട്ടത്. അതേസമയം മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ ഹാസ്യ നടന്‍ കുനാല്‍ കമ്ര ചോദ്യം ചെയ്തതിന് എയര്‍ലൈന്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് റെയില്‍വെയുടെ പുതിയ നീക്കം.

 പ്രിയങ്ക 'പണി' ഏറ്റു; 1000 ത്തിലധികം ബിഎസ്പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു!! പ്രിയങ്ക 'പണി' ഏറ്റു; 1000 ത്തിലധികം ബിഎസ്പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു!!

യാത്രയ്ക്കിടെ യാത്രക്കാര്‍ അക്രമാസക്തമായി പെരുമാറുകയും മറ്റു യാത്രക്കാരുടെ ജീവന് ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അത്തരക്കാരെ ഏതാനും മാസത്തേക്ക് നിരോധിക്കാനാണ് റെയില്‍വെ പദ്ധതിയിടുന്നതെന്ന് റെയില്‍വെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ വിലക്ക് ലഭിച്ച യാത്രക്കാരെയും റെയില്‍വെയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതുസംബന്ധിച്ച പട്ടിക വിമാനക്കമ്പനികളോട് ആവശ്യപ്പെടുകയും സിസ്റ്റത്തില്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. അതിനാല്‍ വിലക്ക് ലഭിച്ച യാത്രക്കാര്‍ക്ക് കുറച്ച് മാസത്തേക്ക് റെയില്‍വെയിലും ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം യാത്രക്കാര്‍ക്ക് 6 മാസത്തെ വിലക്ക് ഏര്‍പ്പെടുത്താനാണ് റെയില്‍വെ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

irctc-158

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഹാസ്യ നടന്‍ കുനാല്‍ കമ്രയെ 6 മാസത്തേക്കാണ് ഇന്‍ഡിഗോ വിലക്കിയിരിക്കുന്നത്. അര്‍ണബിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന വീഡിയോയും കമ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മുംബൈയില്‍ നിന്നും ലഖനൗവിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു സംഭവം. അതേസമയം കുനാല്‍ കമ്രയെ വിലക്കിയ എയര്‍ലൈന്‍ അധികൃതര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. അതേസമയം, പുതിയ തീരുമാനത്തിന് പിന്നില്‍ ഈ സംഭവമാണെന്ന് റെയില്‍വെ തുറന്നു സമ്മതിക്കുന്നുണ്ട്.

English summary
Centre government to ban train booking for banned passngers in airlines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X