Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാഫിക് നിയമ ലംഘനം: മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുമായി ലിങ്കുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍

ദില്ലി: ട്രാഫിക് നിയമം ലംഘിക്കുമ്പോള്‍ പിഴ അടച്ചാല്‍ മാത്രം രക്ഷപ്പെടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാരണം ഇനിമുതല്‍ ലംഘനങ്ങള്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തെയും ബാധിക്കും. സര്‍ക്കാര്‍ മോട്ടോര്‍ വെഹിക്കിള്‍സ് ആക്റ്റ് നടപ്പാക്കി ഒരാഴ്ച കഴിഞ്ഞപ്പോള്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഇര്‍ദായ്) ഒന്‍പത് അംഗ പ്രവര്‍ത്തക സമിതി രൂപീകരിച്ചു. ഈ സമിതി ട്രാഫിക് നിയമം ലംഘിച്ചവരുടെ പ്രീമിയവുമായി ബന്ധിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കും.

ട്രാഫിക് നിയമലംഘന ചരിത്രം മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു മാനദണ്ഡം കണക്കാക്കണമെന്ന് സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 6 ലെ ഇര്‍ഡായ് സര്‍ക്കുലര്‍. കാറിന്റെ നിര്‍മ്മാണം, മോഡല്‍, വേരിയന്റ് എന്നിവയെ ആശ്രയിച്ചായിരുന്നു ഇന്ത്യയില്‍ ഇതുവരെയുള്ള പ്രീമിയങ്ങള്‍. എന്നാല്‍ പുതിയ നീക്കം ട്രാഫിക് നിയമ ലംഘകരെ നിരുത്സാഹപ്പെടുത്തുകയും മികച്ച ഡ്രൈവിംഗ് പെരുമാറ്റത്തിന് ഇടയാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിര്‍ദ്ദേശം നടപ്പിലാക്കാന്‍ പ്രത്യേക ചട്ടക്കൂടും രീതിശാസ്ത്രവും ശുപാര്‍ശ ചെയ്യാന്‍ ഇര്‍ദായ് കമ്മിറ്റിക്ക് രണ്ട് മാസത്തെ സമയം നല്‍കിയിട്ടുണ്ട്, അതിനുശേഷം പ്രീമിയം ഫോര്‍മുല നടപ്പിലാക്കാന്‍ ദില്ലിയില്‍ ഒരു പൈലറ്റ് പ്രോജക്റ്റ് ഏറ്റെടുക്കും.

പ്രീമിയം വിലനിര്‍ണ്ണയം

പ്രീമിയം വിലനിര്‍ണ്ണയം

ട്രാഫിക് നിയമലംഘനങ്ങളില്‍ പ്രീമിയം വില എങ്ങനെ ഈടാക്കുമെന്ന കാര്യത്തില്‍ ഇര്‍ദായ് കമ്മിറ്റി പ്രമേയങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. യു.എസില്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ തീരുമാനിക്കാന്‍ സഹായിക്കുന്ന മോഡലുകള്‍ നിലവിലുണ്ട്. ഉദാഹരണത്തിന്, സീറ്റ് ബെല്‍റ്റ് ഉറപ്പിക്കാത്തത് പ്രീമിയങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തുകയില്ല, കാരണം കാറിനെ ഇത് ബാധിക്കില്ലെന്ന് പോളിസിബസാര്‍.കോം ജനറല്‍ ഇന്‍ഷുറന്‍സ് ചീഫ് ബിസിനസ് ഓഫീസര്‍ തരുണ്‍ മാത്തൂര്‍ പറഞ്ഞു. സീറ്റ് ബെല്‍റ്റ് ഉറപ്പിക്കുന്നത് 1,500-1,800 ഡോളര്‍ പ്രീമിയം ഏകദേശം 60 ഡോളര്‍ വര്‍ദ്ധിപ്പിക്കും.

 മദ്യപിച്ച് വാഹനമോടിച്ചാൽ...

മദ്യപിച്ച് വാഹനമോടിച്ചാൽ...


ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തിയാല്‍ പ്രീമിയങ്ങള്‍ രണ്ട് മടങ്ങ് വര്‍ദ്ധിക്കും. ആരെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നത് ആവര്‍ത്തിച്ചാല്‍ മിക്കവാറും ക്ലെയിമുകളുടെ എണ്ണം കൂടുതലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു ഫോര്‍മുല കൊണ്ടുവരാന്‍ സമിതിക്ക് കഴിയും. സര്‍ക്കാര്‍ ആരംഭിച്ച ഇ-ചലാന്‍ സംവിധാനം ഒരു ഡ്രൈവറുടെ നിയമലംഘനങ്ങള്‍, അയാള്‍ നല്‍കിയ പിഴകള്‍ തുടങ്ങിയവയെക്കുറിച്ച് വിശദാംശങ്ങള്‍ ഡാറ്റ സിസ്റ്റത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കുമെന്ന് മാത്തൂര്‍ പറഞ്ഞു. എന്നിരുന്നാലും, ട്രാഫിക് കുറ്റകൃത്യങ്ങള്‍ മോട്ടോര്‍ ക്ലെയിമുകളുമായി ബന്ധപ്പെടുത്തുന്നത് തുടക്കത്തില്‍ വെല്ലുവിളിയാകുമെന്ന് ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് ബ്രോക്കറായ സെക്യുര്‍നൗ.ഇന്‍ പ്രിന്‍സിപ്പല്‍ ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ അഭിഷേക് ബോണ്ടിയ അഭിപ്രായപ്പെട്ടു.

ഉപഭോക്തൃ പെരുമാറ്റം

ഉപഭോക്തൃ പെരുമാറ്റം

പ്രീമിയങ്ങള്‍ അല്‍പം അനിശ്ചിതത്വത്തിലാക്കുമെങ്കിലും പുതിയ നിയമം വഴി ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകും. ഇന്ത്യയില്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഡ്രൈവറല്ല പ്രീമിയം തീരുമാനിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്ന പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ഗുണം ചെയ്യും, കാരണം അവര്‍ക്ക് പ്രീമിയത്തില്‍ കിഴിവ് ലഭിക്കും,'' മാത്തൂര്‍ പറഞ്ഞു. ഈ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍, ചെറിയ ലംഘനങ്ങള്‍ പോലും പ്രീമിയങ്ങളെ ബാധിച്ചേക്കാം.

ജാഗ്രതൈ!!

ജാഗ്രതൈ!!

ട്രാഫിക് നിയമലംഘനങ്ങള്‍ പ്രീമിയത്തില്‍ സ്വാധീനം ചെലുത്തുമെന്നതിനാല്‍, പോളിസി ഹോള്‍ഡര്‍മാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡിസ്‌കൗണ്ടുകള്‍ക്കോ പ്രീമിയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ വിശാലമായ പാരാമീറ്ററുകള്‍ ഇര്‍ദായി നിര്‍ദ്ദേശിക്കുമെന്ന് ഇന്‍ഷുറര്‍മാര്‍ പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഒരു പോയിന്റ് സംവിധാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മോട്ടോര്‍ ബിസിനസ് കണ്‍ട്രി ഹെഡ് ഗുര്‍നീഷ് ഖുറാന പറഞ്ഞു. സാധാരണ നിയമലംഘകരില്‍ നിന്ന് നല്ല ഡ്രൈവര്‍മാരെ വേര്‍തിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ആളുകള്‍ക്ക് എന്ത് വിലയാണ് നല്‍കേണ്ടതെന്ന് അറിഞ്ഞാല്‍, അവര്‍ യാന്ത്രികമായി കൂടുതല്‍ ശ്രദ്ധാലുക്കളാകുമെന്ന് ഖുറാന കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+