കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക തട്ടിപ്പുകാര്‍ക്കായി വലയെറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍: പേരും ഫോട്ടോയും പ്രസിദ്ധീകരിക്കും!!

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക തട്ടിപ്പുകാരെ പിടികൂടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക തട്ടിപ്പുകാരുടെ പേരും ചിത്രങ്ങളും മാധ്യമങ്ങളില്‍ പരസ്യപ്പെടുത്താനാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പൊതു മേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു ലക്ഷം കോടി വരെ തിരിച്ചടക്കാനുള്ള 9000 സാമ്പത്തിക തട്ടിപ്പുകാരുടെ വിവരങ്ങളാണ് ഇതോടെ പ്രസിദ്ധീകരിക്കുക. 2019 മാര്‍ച്ച് വരെ 12 ലക്ഷം കോടിയാണ് തിരിച്ചടക്കാത്ത വായ്പ. ഇത് വര്‍ഷങ്ങളായി ബാങ്കിംഗ് മേഖലയെ സമ്മര്‍ദ്ധത്തിലാക്കുകയാണ്.

തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പിടിച്ചുകെട്ടാന്‍ മോദി-ഷാ കൂട്ടുകെട്ടിന്‍റെ നിര്‍ണായക നീക്കംതൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പിടിച്ചുകെട്ടാന്‍ മോദി-ഷാ കൂട്ടുകെട്ടിന്‍റെ നിര്‍ണായക നീക്കം

സാമ്പത്തിക തട്ടിപ്പുകാരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ നേരത്തെ റിസര്‍വ് ബാങ്ക് കഴിഞ്ഞ ഏപ്രിലില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല. പേരുകള്‍ പരസ്യപ്പെടുത്തി ആളുകളെ നാണം കെടുത്താനുള്ള നീക്കത്തെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ഇതിന് തയ്യാറാവാതിരുന്നത്. ഇതോടെ മനപ്പൂര്‍വം വായ്പ തിരിച്ചടക്കാത്തവരുടെ പേര് ബാങ്കുകള്‍ക്ക് പ്രസിദ്ധീകരിക്കാം.
2018 മാര്‍ച്ച് അവസാനത്തോടെ വായ്പാ തട്ടിപ്പുകാരുടെ എണ്ണം 1.66 ശതമാനമായി വര്‍ധിച്ചിരുന്നു. ബാങ്കിംഗ് മേഖലക്ക് ഇത് വഴി 1.10 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായതെന്ന് ലോക്സഭയില്‍ നല്‍കിയ മറുപടിയിലും ചൂണ്ടിക്കാണിച്ചിരുന്നു. വായ്പ തിരിച്ചടക്കാന്‍ ശേഷിയുള്ളവര്‍ പോലും തിരിച്ചടയ്ക്കുന്നില്ലെന്നാണ് മന്ത്രി ശിവ പ്രതാപ് ശുക്ല വ്യക്തമാക്കിയത്.

fraud-22-1474504489-25

വിന്‍ഡ്സം ഡയണ്ട്സ്, ഷ്രെനൂജ് ഡയമണ്ട്സ്, ആട്രിക് ഡയമണ്ട്സ് എന്നിവരാണ് സാമ്പത്തിക തട്ടിപ്പില്‍ മുന്‍പന്തിയിലുള്ളവര്‍. സൂം ഡവലപ്പേഴ്സ്, സ്റ്റെര്‍ലിംഗ് ബയോടെക്, കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് എന്നിവരും വായ്പ തിരിച്ചടക്കാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ പേര് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. വിവരാവകാശ നിയമത്തിന് കീഴില്‍ ബാങ്കുകളുടെ റെഗുലേറ്റേഴ്സ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഏപ്രിലില്‍ സുപ്രീം കോടതി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

English summary
Centre government to track willfull defaulters and shame in Public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X