കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുട്ടി വെളുക്കും മുന്‍പ് 50 ഉയര്‍ന്ന ഉദ്യോഗസ്ഥരെ മോദി സര്‍ക്കാര്‍ സ്ഥലംമാറ്റി

  • By Gokul
Google Oneindia Malayalam News

ദില്ലി: യുപിഎ സര്‍ക്കാര്‍ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമിച്ച 50 ഉയര്‍ന്ന ഉദ്യോഗസ്ഥരെ മോദി സര്‍ക്കാര്‍ സ്ഥലംമാറ്റി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്കുശേഷമാണ് ഒരു മുന്‍കൂര്‍ സൂചനയും നല്‍കാതെ ഉദ്യോഗസ്ഥരെ മറ്റിടങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. 'മിഡ് നൈറ്റ് മാസ്സക്കര്‍' അഥവാ 'അര്‍ധ രാത്രിയിലെ കൂട്ടക്കൊല' എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയെങ്കിലും പ്രധാന ഉദ്യോഗസ്ഥരെ പെട്ടെന്നു സ്ഥലം മാറ്റാന്‍ മോദി തയ്യാറായിരുന്നില്ല. എന്നാല്‍, സ്ഥലം മാറ്റേണ്ടുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ നരേന്ദ്ര മോദിതന്നെ രഹസ്യ നിര്‍ദ്ദേശം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഐ.എ.എസ്സിന് പുറമെ ഐ.എഫ്.എസ്, ഐ ആര്‍. എസ്സുകാരാണ് സ്ഥലം മാറ്റപ്പെട്ടത്.

delhi-map

പെട്രോളിയം ജോയിന്റ് സെക്രട്ടറി രാകേഷ് കുമാര്‍ സിംഗിനെ കൃഷി വകുപ്പിലേക്കും, മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയിരുന്ന ജോയിന്റ് സെക്രട്ടറി ഐ.എസ്. ചാഹലിനെ കുടുംബ ക്ഷേമ വകുപ്പിലേക്കും, മുന്‍ മന്ത്രി കമല്‍ നാഥിന്റെ കീഴില്‍ നഗര പരിഷ്‌കരണ മിഷന്‍ ചുമതല വഹിച്ചിരുന്ന നിഷ സിംഗിനെ ആണവോര്‍ജ വകുപ്പിലേക്കും മാറ്റി.

ഡെപ്പ്യൂട്ടേഷനില്‍ കേന്ദ്രസര്‍വീസില്‍ ജോലി ചെയ്തിരുന്നവരെ അവരുടെ പഴയ തട്ടകത്തിലേക്ക് തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം സ്ഥാനങ്ങളിലേക്ക് മികച്ച ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത് ഭരണ രംഗത്ത് എന്ന പോലെ സര്‍ക്കാര്‍ സര്‍വീസ് രംഗത്തും സമൂല മാറ്റം വരുത്താനാണ് മോദിയുടെ ശ്രമം.

English summary
Centre govt moves out 50 bureaucrats in 'midnight massacre'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X