കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗാജലത്തിലെ ഔഷധഗുണത്തെക്കുറിച്ച് ഗവേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ഡെറാഡൂണ്‍: ഹിന്ദുമതവിശ്വാസികള്‍ വിശുദ്ധജലമായി കരുതുന്ന ഗംഗാനദിയിലെ ജലത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് ഗവേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി ജെ പി നന്ദയാണ് ഗവേഷണത്തെക്കുറിച്ച് സൂചന നല്‍കിയത്. ഗംഗാജല ശുദ്ധീകരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് ജനങ്ങള്‍ വിശുദ്ധമായി കരുതുന്ന നദിയിലെ ജലം ഗവേഷണം നടത്തുമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കുമെന്നും മന്ത്രി അറിയിച്ചു. ആറുമാസത്തിനകം ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും തീരുമാനമായിട്ടുണ്ട്. കേന്ദ്ര ജലവിഭവശേഷി വകുപ്പു മന്ത്രി ഉമാ ഭാരതിയും വിഷയത്തില്‍ പ്രതികരിച്ചു.

ganga

ഗംഗാജലം ശുദ്ധീകരിക്കാനുളള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അതിനോടൊപ്പമാണ് ഗവേഷണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. ഗംഗാജലം ശുദ്ധീകരിക്കുന്നത് വലിയ വെല്ലുവിളിയല്ലെന്ന് മന്ത്രി പറയുന്നു. അതേസമയം, ശുദ്ധീകരിക്കുന്ന ഗംഗയെ അതേപോലെ നിലനിര്‍ത്തുക വലിയ വെല്ലുവിളിയാകുമെന്ന് മന്ത്രി വ്യക്തമാക്കി.

20 കോടിയോളം ജനങ്ങള്‍ ഒരു വര്‍ഷം നദിയില്‍ വിശുദ്ധസ്‌നാനം ചെയ്യുന്നതായാണ് കണക്ക്. ഇത്രയും പേര്‍ നദി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയെടുക്കേണ്ടിവരും. 50 കോടി ജനങ്ങള്‍ ഗംഗാജലം ഉപയോഗിച്ച് ഉപജീവനം നടത്തുന്നുണ്ടെന്നും മന്ത്രി പറയുന്നു.

English summary
Centre govt to research on medicinal benefits of Ganga water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X