കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ അച്ഛാദിന്‍ വാദം പൊളിച്ച് കണക്കുകള്‍; തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ,പുറത്തുവിടാതെ കേന്ദ്രം

  • By S Swetha
Google Oneindia Malayalam News

ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും ചൂടേറിയ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ 5 വര്‍ഷത്തെ പ്രകടനം ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വികസനത്തെ കുറിച്ച് തെറ്റായി ചിത്രീകരിക്കുന്നുവെന്ന ആരോപണ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രചരണം.

കളളവോട്ട് ആരോപണങ്ങളെ കുറിച്ച് ഇപ്പോള്‍ മിണ്ടാട്ടം മുട്ടി മുന്നണികള്‍, ആർക്കും ഇപ്പോൾ പരാതിയില്ലകളളവോട്ട് ആരോപണങ്ങളെ കുറിച്ച് ഇപ്പോള്‍ മിണ്ടാട്ടം മുട്ടി മുന്നണികള്‍, ആർക്കും ഇപ്പോൾ പരാതിയില്ല

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടെ മോദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചതായി അവകാശപ്പെടുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ 99 ശതമാനം ശുചിത്വ സംവിധാനം കൈവരിച്ചന്നൊണ് അവകാശ വാദം. 2014ല്‍ ഇത് 38 ശതമാനമായിരുന്നു. എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചു, 91 ശതമാനം ഗ്രാമങ്ങളും റോഡുകളുമായി ബന്ധിപ്പിച്ചു, പാവപ്പെട്ടവര്‍ക്കായി 1.50 കോടി വീടുകള്‍ പണിതു, ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി 50 കോടി ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കി തുടങ്ങിയവയാണ് ബിജെപിയുടെ മറ്റ് അവകാശവാദങ്ങള്‍.

ഭരണ നേട്ടങ്ങൾ

ഭരണ നേട്ടങ്ങൾ

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രത്യേക പത്രസമ്മേളനങ്ങള്‍ നടത്താന്‍ മോദി എല്ലാ മന്ത്രിമാരോടും ആവശ്യപ്പെട്ടിരുന്നു. ഇതു പോലെ സമാനമായ പ്രകടനങ്ങള്‍ കഴിഞ്ഞ സര്‍ക്കാരുകളും ചെയ്തിരുന്നു. എന്നാല്‍, പ്രധാനപ്പെട്ട വിവരങ്ങള്‍ തെറ്റായി പുറത്തു വിട്ടുവെന്ന ആരോപണങ്ങള്‍ മോദി സര്‍ക്കാര്‍ നിരന്തരം നേരിട്ടു. ഉദാഹരണത്തിന് ജിഡിപിയടക്കം തെറ്റായ മാനദണ്ഡം ഉപയോഗിച്ചാണ് കണക്കാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു.

കണക്കുകൾ പുറത്ത് വിട്ടില്ലെന്ന്

കണക്കുകൾ പുറത്ത് വിട്ടില്ലെന്ന്


അതേ സമയം 4 സുപ്രധാന വിഷയങ്ങളെ കുറിച്ചുള്ള കണക്കുകള്‍ മോദി സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. തൊഴില്‍, കുറ്റകൃത്യം, കര്‍ഷക ആത്മഹത്യ, ജാതി സെന്‍സസ് എന്നിവയാണ് അവ.രാജ്യത്തെ തൊഴില്‍ സാഹചര്യത്തെ കുറിച്ച് തെറ്റായ അവകാശ വാദവും അദൃശ്യമായ കണക്കുകളും. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിലെ പ്രചരണത്തിനിടെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഭരണം ലഭിച്ചാല്‍ 1 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് 2013 നവംബറില്‍ വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ മികച്ച പ്രകടനം നടത്തിയതായി ബിജെപി അവകാശപ്പെടുന്നു.

 തൊഴിൽ അവസരങ്ങൾ

തൊഴിൽ അവസരങ്ങൾ


ഇന്ത്യയിലെ തൊഴിലവസരങ്ങളുടെ സ്ഥിതി വിവര കണക്കു തയ്യാറാക്കുന്നത് നാഷ്ണല്‍ സാമ്പിള്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. എന്നാല്‍ 2017-18 കാലയളവിലെ എന്‍എസ്എസ്ഒയുടെ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് സര്‍ക്കാര്‍ വിസ്സമ്മതിച്ചു. കഴിഞ്ഞ 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്ത് നിലവിലുള്ളതെന്ന് എന്‍എസ്എസ്ഒ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. സാമ്പത്തിക ദിനപ്പത്രമായ ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 2011-12 കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2.2 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 മുതല്‍ കലാപങ്ങള്‍, ബലാത്സംഗങ്ങള്‍, കൊലപാതങ്ങള്‍ എന്നിവയുടെ കണക്ക് ഇല്ല

2016 മുതല്‍ കലാപങ്ങള്‍, ബലാത്സംഗങ്ങള്‍, കൊലപാതങ്ങള്‍ എന്നിവയുടെ കണക്ക് ഇല്ല


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) ആണ് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടുകളും കണക്കും തയ്യാറാക്കുന്നത്. 1953 മുതല്‍ ക്രൈം ഇന്‍ ഇന്ത്യ എന്ന തലക്കെട്ടില്‍ അവര്‍ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ തയ്യാറാക്കുന്നുണ്ട്. പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള പീഡനങ്ങള്‍, കലാപങ്ങള്‍, കൊലപാതകം, രാജ്യദ്രോഹം, കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, എന്നിവയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

കണക്ക് പൂഴ്ത്തിയെന്ന്

കണക്ക് പൂഴ്ത്തിയെന്ന്


സംസ്ഥാനം തിരിച്ചും നഗരങ്ങള്‍ തിരിച്ചുമുള്ള കണക്കുകള്‍ എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും അനുസരിച്ച് കുറഞ്ഞോ കൂടിയോ എന്നൊക്കെ വിശകലനം ചെയ്യുന്നത്. എന്നാല്‍, 2016-നുശേഷം, കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ സംബന്ധിച്ച ഏതെങ്കിലും റിപ്പോര്‍ട്ട് എന്‍സിആര്‍ബി പുറത്തുവിട്ടിട്ടില്ല. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 14.4 ശതമാനം അക്രമങ്ങളും കലാപവുമായി ബന്ധപ്പെട്ടതാണണെന്ന് അവസാനം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 20.5 ശതമാനം തട്ടിക്കൊണ്ടുപോകല്‍, 9.1 ശതമാനം ബലാത്സംഗം എന്നിങ്ങനെയാണ് കണക്ക്.

 കര്‍ഷകരുടെ ആത്മഹത്യയെ കുറിച്ച് കണക്കുകള്‍ ഇല്ല

കര്‍ഷകരുടെ ആത്മഹത്യയെ കുറിച്ച് കണക്കുകള്‍ ഇല്ല

കുറേ ദശാബ്ദങ്ങളായി കര്‍ഷക ആത്മഹത്യയെ കുറിച്ചുള്ള വാര്‍ഷിക കണക്കുകള്‍ തയ്യാറാക്കുന്നത് എന്‍സിആര്‍ബി ആണ്. 'ആക്‌സിഡന്റല്‍ ഡെത്ത്‌സ് ആന്റ് സൂയിസൈഡ്‌സ് ഇന്‍ ഇന്ത്യ' തലക്കെട്ടിലാണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിക്കാറുള്ളത്. 1967 മുതല്‍ ഈ കണക്ക് പുറത്തു വിടാറുണ്ട്. കുറ്റകൃത്യങ്ങളുടെ കണക്ക് പോലെ തന്നെ 2015 മുതല്‍ കര്‍ഷക ആത്മഹത്യയെ കുറിച്ചുള്ള കണക്കുകളും എന്‍സിആര്‍ബി പുറത്തു വിട്ടിട്ടില്ല, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യകള്‍ മാധ്യമങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്ന സമയത്താണ് ഇങ്ങനെയൊരു നീക്കം. പാര്‍ലമെന്റില്‍ നിരവധി എംപിമാര്‍ ഈ ചോദ്യം ചോദിച്ചെങ്കിലും 2015ലെ കണക്കുകള്‍ നല്‍കിയായിരുന്നു മറുപടി.
2015ലെ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും രാജ്യത്ത് 34 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. അതായത് ഒരു വര്‍ഷം 12,602 കര്‍ഷകര്‍. ഇതില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ മഹാരാഷ്ട്രയിലാണ്. തൊട്ടു പിറകെ യഥാക്രമം തെലങ്കാനയും കര്‍ണാടകയുമുണ്ട്.

 ജാതി സെന്‍സസ്: 9 വര്‍ഷത്തിന് ശേഷവും ഡാറ്റ പുറത്തു വിട്ടില്ല

ജാതി സെന്‍സസ്: 9 വര്‍ഷത്തിന് ശേഷവും ഡാറ്റ പുറത്തു വിട്ടില്ല

2011ല്‍ സെന്‍സസ് നടത്തിയപ്പോള്‍ അത് പത്രവാര്‍ത്തകളിലെ പ്രധാന തലക്കെട്ടായി. 1931ന് ശേഷം ആദ്യമായി ജനങ്ങളുടെ ജാതിയുടെ വിശദാംശങ്ങള്‍ പൂരിപ്പിക്കാന്‍ ഒരു പ്രത്യേക കോളം ഉള്‍പ്പെടുത്താന്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതായിരുന്നു കാരണം. സെന്‍സസ് നടത്തി ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതി സെന്‍സസിലെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 2 വര്‍ഷം കൂടി കഴിഞ്ഞാല്‍ അതായത് 2021ലാണ് അടുത്ത സെന്‍സസ്.

ജാതി സെൻസസ് വിവാദം

ജാതി സെൻസസ് വിവാദം

ജാതി സെന്‍സസ് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസത്തെ ചൊല്ലി ബിജെപിക്കും കോണ്‍ഗ്രസിനും നേരെ നിരവധി വിവാദങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. യുപിഎ സര്‍ക്കാരിന് 3 വര്‍ഷത്തെ സമയമുണ്ടായിരുന്നു കണക്കുകള്‍ പുറത്തു വിടാന്‍ അതേസമയം കഴിഞ്ഞ 5 വര്‍ഷത്തിനിടെ മോദിയും കണക്കുകള്‍ പുറത്തു വിട്ടില്ല. ചുരുക്കത്തില്‍ ഈ കണക്കുകള്‍ തന്നെ മോദി സര്‍ക്കാരിന്റെ അച്ഛാദിന്‍ അവകാശവാദത്തെ സ്വയം പൊളിക്കുന്നു.

English summary
Centre holds details of Unemployment and famer suicide in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X