കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ 170 ഹോട്ട്സ്പോട്ടുകൾ: കണക്ക് പുറത്തുവിട്ട് കേന്ദ്രസർക്കാർ, സാധ്യതാ പട്ടികയിൽ 270 ജില്ലകൾ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ 640 ജില്ലകളിൽ നാലിലൊന്ന് ജില്ലകളും കൊറോണ ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുന്നതായി കേന്ദ്രസർക്കാർ. 170 ജില്ലകളാണ് രാജ്യത്ത് കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളായി തിരിച്ചറിഞ്ഞത്. ഹോട്ട്സ്പോട്ടായി മാറിയേക്കാവുന്ന 270 ജില്ലകളുടെ പട്ടികയും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതോടൊപ്പം ഹോട്ട്സ്പോട്ടുകളിലെയും രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ തോറും കയറിയിറങ്ങി സർവേ നടത്തുന്നതിനൊപ്പം ആളുകളെ കൊറോണ വൈറസ് പരിശോധനക്ക് പുറമേ ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും പരിശോധന നടത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.

വിമാനം വേണം; പ്രവാസികളുടെ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി, കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശംവിമാനം വേണം; പ്രവാസികളുടെ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി, കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം

ഹോട്ട് സ്പോട്ടുകളിൽ അടുത്ത 28 ദിവസത്തേക്ക് കൂടി നിയന്ത്രണങ്ങൾ തുടരുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗം ബാധിച്ച എല്ലാവരും രോഗമുക്തി നേടുന്നത് വരെയും പുതിയ രോഗബാധിതരൊന്നും ഇല്ലെന്ന് ഉറപ്പാക്കുന്നത് വരെയും ആയിരിക്കും ഇത്. ഗ്രാമ പ്രദേശങ്ങളിൽ ഹോട്ട്സ്പോട്ടുകൾ മുന്ന് കിലോമീറ്റർ ചുറ്റളവിലാണ്. ഏഴ് കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണുകളും സ്ഥിതിചെയ്യുന്നത്. കൊറോണ വൈറസ് പ്രഭവ കേന്ദ്രങ്ങളെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ജില്ലാ- സംസ്ഥാന ഭരണകൂടങ്ങളാണ്. എന്നാൽ നഗര പ്രദേശങ്ങളിൽ ഇത് കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഉണ്ടായിരിക്കും. എന്നാൽ കേന്ദ്രസർക്കാരിനേക്കാൾ ഇക്കാര്യത്തിൽ ധാരണയുണ്ടാകുകയെന്നാണ് ലാവ് അഗർവാൾ ചൂണ്ടിക്കാണിക്കുന്നു.

coronavirus77332-

ഓരോ സംസ്ഥാനങ്ങളും റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ തോത്, ഇരട്ടിയാകുന്നതിന്റെ തോത് എന്നിവ സംബന്ധിച്ച് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ടുകളുടെ പട്ടിക പരിഷ്കരിക്കുക. ഇത് തുടർച്ചയുള്ളതും മാറിക്കൊണ്ടിരിക്കുന്നതുമായ ഒരു പ്രക്രിയയാണെന്നും ലാവ് അഗർവാൾ വ്യക്തമാക്കി.

Recommended Video

cmsvideo
Kerala government ready to quarantine expatriates | Oneindia Malayalam

LaL ഏപ്രിൽ 14ന് രാജ്യവ്യാപക ലോക്ക്ഡൌൺ നീട്ടിയതോടെ ബുധനാഴ്ച കേന്ദ്രസർക്കാർ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ലോക്ക് ഡൌണിനിടെ ചില മേഖലകളിൽ ഇളവുകൾ പ്രഖ്യാപിക്കുന്നതിന് വേണ്ടായാണിത്. കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയിട്ടുള്ള പ്രദേശങ്ങൾക്ക് വേണ്ടിയാണ് ഇളവുകൾ പ്രഖ്യാപിക്കുന്നത്.

English summary
Centre identifies 170 Districts as Coronavirus Hotspots in India,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X