കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വഭേഗഗതി നിയമം പ്രാബലത്തിൽ: വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ, ചട്ടം നിലവിൽ വന്നെന്ന്!!

Google Oneindia Malayalam News

ദില്ലി: പൌരത്വഭേഗഗതി നിയമവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. പൌരത്വ നിയമ ഭേദഗതി നടപ്പിലാക്കാൻ വെള്ളിയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. രാജ്യത്ത് ചട്ടം നിലവിൽ വന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് പൌരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിയമം പ്രാബല്യത്തിൽ വന്നതായി ചൂണ്ടിക്കാണിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്.

 ജെഎൻയു ആക്രമണത്തിന് പിന്നിലാര്: എബിവിപി പ്രവർത്തകരുടെ പേര് വെളിപ്പെടുത്തി സ്റ്റിംഗ് ഓപ്പറേഷൻ ജെഎൻയു ആക്രമണത്തിന് പിന്നിലാര്: എബിവിപി പ്രവർത്തകരുടെ പേര് വെളിപ്പെടുത്തി സ്റ്റിംഗ് ഓപ്പറേഷൻ

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014ന് മുമ്പായി ഇന്ത്യയിലെത്തിയ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതാണ് പൌരത്വ ഭേദഗതി നിയമം. പ്രസ്തുുത നിയമം 2020 ജനുവരി 10 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നതായാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്.

caa-15786762

ഡിസംബർ 11നാണ് പാർലമെന്റ് പൌരത്വ ഭേദഗതി ബില്ല് പാസാക്കുന്നത്. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുമ്പായി ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങൾക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതാണ് നിയമം. മതപീഡനങ്ങൾക്ക് ഇരയായി ഇന്ത്യയിൽ അനധികൃതമായി കുടിയേറിയവർക്ക് ആശ്വാസമാകുന്നതാണ് നിയമം. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് പൌരത്വം നൽകുന്ന നിയമം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൌലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകരും വിമർശകരും ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ ഈ മൂന്ന് രാഷ്ട്രങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്കാണ് ഇന്ത്യ പൌരത്വം നൽകുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം. മതപീഡനങ്ങൾ അനുഭവിക്കുന്ന ഇവർക്ക് പോകാൻ മറ്റ് വഴികളില്ലെന്നും ബിജെപി സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

English summary
Centre issues notification, Citizenship Amendment Act comes into force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X