കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്ക് ആശ്വാസം, ഇടക്കാല വിളകള്‍ക്ക് കാര്‍ഷിക വിള ലോണുമായി കേന്ദ്രം

  • By Sandra
Google Oneindia Malayalam News

ദില്ലി: കാര്‍ഷിക വിളകള്‍ക്ക് ലോണ്‍ നല്‍കുന്ന പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം. ഇടക്കാല വിളകള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം വരെ ലോണ്‍ നല്‍കുന്നതാണ് പദ്ധതി. ഈ സാമ്പത്തിക വര്‍ഷം മുതല്‍ നിലവില്‍ വരുന്ന പദ്ധതിക്ക് ഏഴ് ശതമാനം വരെയാണ് ഉയര്‍ന്ന പലിശ നിരക്ക്.

2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല വിളകള്‍ക്ക് ലോണ്‍ എടുക്കുന്ന കര്‍ഷകര്‍ക്ക് പലിശയുടെ അഞ്ച് ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കും. പലിശയുടെ നാല് ശതമാനം മാത്രമാണ് കര്‍ഷകര്‍ അടയ്‌ക്കേണ്ടത്. എന്നാല്‍ പലിശയിളവിന് അര്‍ഹരായിട്ടുള്ള കര്‍ഷകര്‍ ഇടക്കാല വിളയ്ക്ക് വേണ്ടിയെടുക്കുന്ന ലോണ്‍ തിരിച്ചടച്ചിട്ടില്ല എങ്കില്‍ അഞ്ച് ശതമാനം പലിശ ഇവരില്‍ നിന്ന് ഈടാക്കും. മന്ത്രിസഭായോഗം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് പുറമേ പൊതു, സ്വകാര്യബാങ്കുകള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍, നബാര്‍ഡ് നല്‍കുന്ന ഫണ്ടുകള്‍ എന്നിവയിലും കര്‍ഷകര്‍ക്ക് പലിശയിളവ് അനുവദിക്കും.

agri-06

വിളവെടുപ്പിന് ശേഷം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനായി ലോണെടുക്കുന്നവര്‍ക്ക് രണ്ട് ശതമാനം പലിശയിളവ് ലഭിക്കും. ആറ് മാസം വരെയുള്ള ലോണിന് ഏഴ് ശതമാനമായിരിക്കും പലിശ ഈടാക്കുക. എന്നാല്‍ ഈ തുക തിരിച്ചടക്കേണ്ടതില്ല. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ഇളവ് നല്‍കുന്നതിനായി പുതുക്കിയ പദ്ധതി പ്രകാരം രണ്ട് ശതമാനം പലിശയിളവ് നല്‍കും. ഏഴ് ശതമാനം പലിശ നിരക്കില്‍ തിരിച്ചടവില്ലാത്ത ലോണും ഇതിനൊപ്പം കേന്ദ്രം നല്‍കുന്നു.

 ബെംഗളുരു: നഗരത്തിലേക്കുള്ള ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ നിര്‍ത്തലാക്കി!!! ബെംഗളുരു: നഗരത്തിലേക്കുള്ള ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ നിര്‍ത്തലാക്കി!!!

ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നടത്തിപ്പിനായി ബാങ്കുകള്‍ക്ക് ഒമ്പത് ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കും. നേരത്തെ ധനകാര്യ മന്ത്രാലയം നടപ്പിലാക്കിയിരുന്ന പലിശ സബ്‌സിഡി പദ്ധതി ഈ വര്‍ഷമാണ് കാര്‍ഷിക വകുപ്പിന് കൈമാറിയത്.

Read also: Cabinet approves interest subvention scheme for farmers

English summary
Centre government to provide Short term crop loan for farmers from this fiscal year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X