ഉയരക്കുറവും വൈകല്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍
ദില്ലി: ഉയരം കുറഞ്ഞവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ വികലാംഗരാണത്രേ. ഉയരക്കുറവ് വൈകല്യമായി കണക്കാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഉയരക്കുറവിനെ ഇനി വൈകല്യപ്പട്ടികയില് ഉള്‍പ്പെടുത്തും. അതോടെ പൊക്കമില്ലാത്തവര്‍ക്കും സംവരണത്തിന് അര്‍ഹത ലഭിക്കും.
നിലവിലെ വൈകല്യപ്പട്ടികയില് പത്തൊമ്പതുതരം വൈകല്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. 1995ലെ പിഡബ്ല്യുഡി നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ധാരണയായിരുന്നു. ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഒരു സാര്‍വത്രിക ഐഡി നല്‍കണമെന്നും അധികൃതര്‍ പറയുന്നു.

ഓട്ടിസം, തലസേമിയ,ഹിമോഫീലിയ,മള്‍ട്ടിപിള്‍ സെലറോസിസ്,രക്താണുക്കള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ പൊക്കമില്ലാത്തവരെ കുള്ളന്‍ എന്നു വിളിക്കുന്നതും ഇവര്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങളും വലുതാണ്. ഇത്തരം വിവേചനം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
പൊക്കക്കുറവ് മൂലം പല മേഖലകളില്‍ നിന്നും ഇവര്‍ പിന്നിലാകുന്ന അവസ്ഥയും ഉണ്ട്. ഇവരുടെ കഴിവുകള്‍ പുറത്തെടുക്കാനും ഇവര്‍ക്ക് പ്രചോദനം നല്‍കാനും കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications