കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയരക്കുറവും വൈകല്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഉയരം കുറഞ്ഞവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ വികലാംഗരാണത്രേ. ഉയരക്കുറവ് വൈകല്യമായി കണക്കാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഉയരക്കുറവിനെ ഇനി വൈകല്യപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. അതോടെ പൊക്കമില്ലാത്തവര്‍ക്കും സംവരണത്തിന് അര്‍ഹത ലഭിക്കും.

നിലവിലെ വൈകല്യപ്പട്ടികയില്‍ പത്തൊമ്പതുതരം വൈകല്യങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. 1995ലെ പിഡബ്ല്യുഡി നിയമത്തില്‍ ഭേദഗതികള്‍ വരുത്താന്‍ കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ധാരണയായിരുന്നു. ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഒരു സാര്‍വത്രിക ഐഡി നല്‍കണമെന്നും അധികൃതര്‍ പറയുന്നു.

shortheight

ഓട്ടിസം, തലസേമിയ,ഹിമോഫീലിയ,മള്‍ട്ടിപിള്‍ സെലറോസിസ്,രക്താണുക്കള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിലവില്‍ പൊക്കമില്ലാത്തവരെ കുള്ളന്‍ എന്നു വിളിക്കുന്നതും ഇവര്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും വലുതാണ്. ഇത്തരം വിവേചനം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

പൊക്കക്കുറവ് മൂലം പല മേഖലകളില്‍ നിന്നും ഇവര്‍ പിന്നിലാകുന്ന അവസ്ഥയും ഉണ്ട്. ഇവരുടെ കഴിവുകള്‍ പുറത്തെടുക്കാനും ഇവര്‍ക്ക് പ്രചോദനം നല്‍കാനും കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

English summary
The Centre may identify dwarfism as a form of disability, joining the list of conditions that entitle an individual to affirmative action government help and grievance redressal for the differently-abled.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X