കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ പോലീസിനെതിരെ കേന്ദ്രത്തിന്റെ പ്രതികാര നടപടി... വിശിഷ്ട സേവാ മെഡലുകള്‍ തിരിച്ചെടുക്കും!!

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ മമതാ ബാനര്‍ജിയുടെ പ്രതിഷേധങ്ങള്‍ക്കൊപ്പം നിന്ന് പോലീസുകാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടിയെടുക്കും. പോലീസ് ഓഫീസര്‍മാര്‍ക്ക് ലഭിച്ച വിശിഷ്ട സേവാ മെഡലുകള്‍ തിരിച്ചെടുക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം. ഇവര്‍ക്ക് കേന്ദ്ര ഡെപ്യൂട്ടേഷന്‍ അടക്കുള്ളവ നിഷേധിക്കാനാണ് തീരുമാനം. ഇതോടെ മമതയുടെ പോലീസുമായി പോരാട്ടത്തിനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസര്‍മാരെയും നിലയ്ക്ക് നിര്‍ത്തുക എന്ന ലക്ഷ്യമിട്ടുള്ളതാണ് നീക്കം. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം.

1

ഫെബ്രുവരി നാലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡിജിപി വീരേന്ദ്ര, എഡിജി വിനീത് കുമാര്‍ ഗോയല്‍, എഡിജി അനൂജ് ശര്‍മ, ബിദാനഗര്‍ കമ്മീഷണര്‍ ഗ്യാന്‍വന്ദ് സിംഗ്, എസിപി സുപ്രിതം സര്‍ക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇവരെ എംപാനല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞു. ഇതുവഴി ഓഫീസര്‍മാര്‍ക്ക് കേന്ദ്രത്തില്‍ ജോലി ചെയ്യാനാവില്ല, സംസ്ഥാന സര്‍ക്കാര്‍ മാറിയാല്‍ മറ്റ് സര്‍ക്കാരുകള്‍ക്ക് കീഴില്‍ തൊഴില്‍ തുടരുന്നതിലും ഇവര്‍ക്ക് പ്രതിസന്ധിയുണ്ടാവും. വിശിഷ്ട സേവാ മെഡലുകള്‍ക്കും ഈ ഓഫീസര്‍മാരെ പരിഗണിക്കില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ആരാകും.... നിതീഷ് കുമാറിന് സാധ്യത പ്രവചിച്ച് ശിവസേന!!ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ആരാകും.... നിതീഷ് കുമാറിന് സാധ്യത പ്രവചിച്ച് ശിവസേന!!

English summary
centre may strip bengals top police brass of medals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X