വിവാദ ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്രം; 360 വോട്ട് വേണം, സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ്

മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കഴിഞ്ഞ തവണ പാര്‍ലമെന്ററികാര്യ മന്ത്രിക്ക് കത്തയിച്ചിരുന്നെങ്കിലും ഇത് പരിഗണിച്ചില്ല. അതിനാലാണ് പ്രധാനമന്ത്രിക്ക് കത്തയക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ പാര്‍ലമെന്റില്‍ യോജിച്ച പോരാട്ടത്തിന് ഇന്ത്യ സഖ്യത്തിന് സാധിക്കുമോ എന്ന കാര്യത്തല്‍ ആശങ്കയുണ്ട്. സഖ്യത്തില്‍ കാര്യമായ കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ തവണ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ സഖ്യത്തിന് സാധിച്ചതോടെയാണ് ബില്‍ പരാജയപ്പെട്ടത്. ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണമായും തകര്‍ന്ന മട്ടാണ്. ഡിഎംകെ ഇന്ത്യ സഖ്യത്തിന് പുറത്താകുകയും ചെയ്തു.

parliament monsoon session

നേരത്തെ പ്രത്യക്ഷത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്ന ഡിഎംകെ നിലപാട് മയപ്പെടേത്തിയേക്കുമെന്നാണ് സൂചനകള്‍. സഖ്യത്തിലെ പ്രധാന കക്ഷികളിലൊരാളായ എന്‍സിപി ശരത് പവാര്‍ വിഭാഗം ബില്ലിനെ പിന്തുണച്ചേക്കും. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ ബില്ലില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സുപ്രിയ സുലെ പറഞ്ഞിരുന്നു.

വര്‍ഷാകലസമ്മേളനത്തില്‍ വനിതാ സംവരണ ബില്ലും മണ്ഡലപുനര്‍ നിര്‍ണയ ബില്ലും പാസാക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു. രാഷ്ട്രീയ ഗണിതം മാറിയെന്നും ഭരണസഖ്യത്തിന് നിയമ നിര്‍മാണത്തിന് ആവശ്യമായ അംഗബലം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2029 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സംവരണം ലഭിക്കുമെന്നും അത്താവാലെ കൂട്ടിച്ചേര്‍ത്തു.

അണിയറയില്‍ വന്‍ നീക്കവുമായി ബിജെപി

പ്രതിപക്ഷ പാര്‍ട്ടികളിലെ പിളര്‍പ്പ് മുതലെടുത്ത് മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടാക്കി വനിതാ സംവരണത്തിന്റെ മറവില്‍ മണ്ഡലപുനര്‍നിര്‍ണയ ബില്ല് പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും. 131ാം ഭരണഘടനാ ഭേദഗതി ബില്‍ മഴക്കാല സമ്മേളനത്തില്‍ വീണ്ടും അവതരിപ്പിക്കും. അതോടൊപ്പം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പോലുള്ള സുപ്രധാന ബില്ലുകളും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും.

പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്. ഏപ്രിലില്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാത്തതിനെത്തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. ലോക്സഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്താനും മണ്ഡലപുനര്‍നിര്‍ണ്ണയത്തിന് ശേഷം വനിതാ സംവരണം നടപ്പിലാക്കാനും ഈ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.

എല്ലാ അംഗങ്ങളും ഹാജരായാല്‍ ലോക്‌സഭയില്‍ കുറഞ്ഞത് 360 വോട്ടുകളും രാജ്യസഭയില്‍ 164 വോട്ടുകളും ബില്‍ പാസ്സാക്കാന്‍ ആവശ്യമായി വരും. ലോക്‌സഭയില്‍ നിലവില്‍ എന്‍ഡിഎയുടെ അംഗബലം 293 ആണ്. തൃണമൂല്‍, ശിവസേന ഉദ്ധവ് വിഭാഗം, എന്‍സിപി, എഎപി എന്നിവയില്‍ വിമതസ്വരം ശക്തമാണ്. ഈ രാഷ്ട്രീയ മാറ്റം മുതലെടുത്ത് കൂടുതല്‍ പാര്‍ട്ടികളെ ബില്ലിന് അനുകൂലമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. 327 അംഗങ്ങളുടെ പിന്തുണ നിലവില്‍ ലഭിച്ചു എന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ഇത് 360 ആക്കി ഉയര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. രാജ്യസഭയില്‍ ബിജെപിക്ക് വലിയ വെല്ലുവിളി ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q