കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു; വിവാദ കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് കേന്ദ്രം പിന്‍വലിക്കുന്നു

ഇതു സംബന്ധമായ ഫയൽ നിയമമന്ത്രാലയത്തിനു കൈമാറിയതായി പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
ഇത് പുതിയ തന്ത്രമോ? കശാപ്പ് നിരോധനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നു? | Oneindia Malayalam

ദില്ലി: കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവ് പിൻവലിക്കുന്നു. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് വിവാദ ഉത്തരവ് പിൻവലിക്കുന്നത്. ഇതു സംബന്ധമായ ഫയൽ നിയമമന്ത്രാലയത്തിനു കൈമാറിയതായി പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ട്രൂകോളർ മൊബൈൽ ആപ്പിനെ സൂക്ഷിക്കുക!! രഹസ്യങ്ങൾ ചോർത്തും... ഇന്റലി‍ജൻസിന്റെ മുന്നറിയിപ്പ്ട്രൂകോളർ മൊബൈൽ ആപ്പിനെ സൂക്ഷിക്കുക!! രഹസ്യങ്ങൾ ചോർത്തും... ഇന്റലി‍ജൻസിന്റെ മുന്നറിയിപ്പ്

cow

മെയ് 23 നാണ് കേന്ദ്ര സർക്കാർ വിവാദ ഉത്തരവ് പുറത്തിറക്കിയത്. 1960ലെ ​പ്രിവന്‍​ഷന്‍ ഓഫ് ക്രൂവല്‍റ്റിടു ​അനിമല്‍സ് ആക്‌ട് പ്രകാരം കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളെ കശാപ്പിനായി ഉപയോഗിക്കാൻ പാടില്ല. ഈ ഉത്തരവ് ഫലത്തിൽ രാജ്യത്ത് കന്നുകാലി കശാപ്പ് പൂർണമായും നിരോധിക്കുന്നതായിരുന്നു. കൂടാതെ കന്നുകാലി വിൽപനയിൽ കൂടുതൽ നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

ചുരുണ്ട മുടിയുള്ളവൾ സൗഭാഗ്യവതികൾ; നീണ്ട മുടിയാണെങ്കിലോ... മുടി പറയും സ്ത്രീകളുടെ സ്വഭാവംചുരുണ്ട മുടിയുള്ളവൾ സൗഭാഗ്യവതികൾ; നീണ്ട മുടിയാണെങ്കിലോ... മുടി പറയും സ്ത്രീകളുടെ സ്വഭാവം

കന്നുകാലികളെ വാങ്ങുമ്പോൾ കശാപ്പ് ചെയ്യാനല്ലെന്ന് രേഖമൂലം ഉറപ്പു നൽകണം. കാർഷിക ആവശ്യത്തിനു മാത്രമേ കന്നുകാലികളെ വിൽക്കാൻ പാടുള്ളൂ. സംസ്ഥനത്തിന്റെ 25 കിലോമീറ്റർ അകലെ മാത്രമേ വിൽപന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പാടുള്ളൂ. സംസ്ഥാനാന്തര വിൽപന നിരോധിച്ചിരുന്നു. കൂടാതെ കന്നുകാലികളെ ബലി നൽകുന്നതിലും നിരോധനം ഏർപ്പെടുത്തിയിരുന്നു

English summary
The Central government plans to withdraw the ban on the sale of cattle for slaughter in the market, a Ministry of Environment and Forests official told the Indian Express.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X