ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ 50 അതിര്‍ത്തി പോസ്റ്റുകള്‍! ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കണം
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ അതിര്‍ത്തി പോസ്റ്റുകള്‍ സ്ഥാപിക്കാനുള്ള നീക്കം നടത്തുന്നതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ അധികമായി 50 അതിര്‍ത്തി പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളിലെ റോഡ് നിര്‍മാണം ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്നും 25 റോഡുകളാണ് ഇത്തരത്തില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നതെന്നും അതിര്‍ത്തി പോസ്റ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.












Click it and Unblock the Notifications