പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്രം; മണ്ഡല പുനര്‍ നിര്‍ണയ ബില്ല് പാസാക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. മണ്ഡല പുനര്‍ണയ ബില്ല് അവതരിപ്പിക്കാനാണ് നീക്കം. മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കുന്ന വിഷയം എന്‍ഡിഎയിലെ സഖ്യകക്ഷികളുമായി ബിജെപി നേതൃത്വം സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ട്. രണ്ട് നേതാക്കളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

സൗദി അറേബ്യ സഹായം തേടിയെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍; ഇറാന്‍ സംഘം റിയാദില്‍, സീന്‍ മാറുന്നു
സൗദി അറേബ്യ സഹായം തേടിയെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍; ഇറാന്‍ സംഘം റിയാദില്‍, സീന്‍ മാറുന്നു

പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം രണ്ടാഴ്ച മുമ്പാണ് അവസാനിച്ചത്. എന്നാല്‍ സമ്മേളനം അവസാനിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇറങ്ങിയിട്ടില്ല. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം കേന്ദ്രം ലക്ഷ്യമിടുന്നതിനാലാണ് പ്രഖ്യാപനം വൈകുന്നത് എന്നാണ് വിവരം. ഓഗസ്റ്റ് 21നാണ് മഴക്കാല സമ്മേളനം അവസാനിച്ചത്. ഈ മാസം അവസാനം വീണ്ടും സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് ആലോചന.

parliament session

പ്രത്യേക സമ്മേളനം വിളിക്കുന്ന കാര്യം ബിജെപി നേതൃത്വം സംസാരിച്ചു എന്ന് എന്‍ഡിഎ സഖ്യത്തിലെ പ്രമുഖ നേതാവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ മാസം 24, 25, 26 തിയ്യതികളില്‍ സമ്മേളനം വിളിക്കാനാണ് നീക്കം. ആദ്യം എന്‍ഡിഎ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കിയ ശേഷം പ്രതിപക്ഷ നേതാക്കളെ അറിയിക്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ധാരണ.

യുപിഐ ഇടപാടിന് ഫീസ്; വ്യാപാരികള്‍ക്കുള്ള ഇടപാടില്‍ 0.4% എംഡിആര്‍ ചാര്‍ജ്, പുതിയ നിര്‍ദേശം
യുപിഐ ഇടപാടിന് ഫീസ്; വ്യാപാരികള്‍ക്കുള്ള ഇടപാടില്‍ 0.4% എംഡിആര്‍ ചാര്‍ജ്, പുതിയ നിര്‍ദേശം

സാധാരണ പാര്‍ലമെന്റ് സമ്മേളനം വിളിക്കുമ്പോള്‍ തങ്ങള്‍ക്ക് ദിവസങ്ങള്‍ മുമ്പ് തന്നെ വിവരം ലഭിക്കുകയും ഒരുക്കം നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതുവരെ വിവരം ലഭിച്ചിട്ടില്ല എന്നാണ് പാര്‍ലമെന്റിലെ ഓഫീസര്‍മാരുടെ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വങ്ങളുമായി വിഷയം പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു സംസാരിച്ചു എന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ഔദ്യോഗികമായി വിവരം അറിയിച്ചിട്ടില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.

മണ്ഡല പുനര്‍ നിര്‍ണയ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ച് ചര്‍ച്ച നടത്തണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ മാറ്റമില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശം പഠിക്കാന്‍ സമയം വേണം. വിശദമായ ചര്‍ച്ച നടക്കേണ്ടതുണ്ടെന്നും ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങള്‍ പങ്കുവെച്ച് നടി, ആശംസകളുമായി പ്രമുഖര്‍
അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങള്‍ പങ്കുവെച്ച് നടി, ആശംസകളുമായി പ്രമുഖര്‍

മണ്ഡല പുനര്‍ നിര്‍ണയ ബില്ല് നേരത്തെ പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം വലിയ മാറ്റം പ്രതിപക്ഷ ചേരിയിലുണ്ടായി. ഇന്ത്യ സഖ്യത്തില്‍ നിന്ന് ഡിഎംകെ പുറത്തായി. കോണ്‍ഗ്രസ്-ടിവികെയുമായി സഖ്യമുണ്ടാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് ഒരു വിഭാഗം എംപിമാര്‍ ബിജെപിക്കൊപ്പം പോയി. ശിവസേനയിലും എന്‍സിപിയും രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിച്ചു. എങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ ഭരണഘടനാ ഭേദഗതി വരുത്താന്‍ സാധിക്കൂ എന്നതാണ് ബിജെപി നേരിടുന്ന പ്രതിസന്ധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+