കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ഡോസ് വാക്‌സിനേഷന്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം, ഗ്രാമീണ മേഖലയ്ക്ക് പ്രാധാന്യം

Google Oneindia Malayalam News

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രഭാവം കുറഞ്ഞ സാഹചര്യത്തില്‍ വാക്‌സിനേഷന്റെ അടുത്ത ഘട്ടം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കാനുള്ളവരില്‍ വാക്‌സിനേഷന്‍ ശക്തമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തിനുള്ളില്‍ തന്നെ നല്ലൊരു വിഭാഗത്തെയും രണ്ടാം ഡോസ് എടുപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാജ്യം സാധാരാണ നിലയിലേക്ക് മടങ്ങുകയാണ് എന്ന് ഉറപ്പിക്കേണ്ടത് സര്‍ക്കാരിനും ആവശ്യമാണ്. ഇനിയൊരു ലോക്ഡൗണുണ്ടായാല്‍ പിടിച്ചുനില്‍ക്കാനാവാത്ത വിധം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്ന് പോകും.

ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്, കാറോടിച്ചവന്‍ കാമുകനാണോ എന്ന് ശാന്തിവിള ദിനേശ്ഗായത്രി സുരേഷ് ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ട്, കാറോടിച്ചവന്‍ കാമുകനാണോ എന്ന് ശാന്തിവിള ദിനേശ്

1

ആദ്യ ഡോസ് സ്വീകരിച്ച് കാലാവധി കഴിഞ്ഞ് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവരെ കൂടുതലായി പരിഗണിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഈ വര്‍ഷം ആഗോള തലത്തില്‍ തന്നെ വാക്‌സിനേഷനില്‍ റെക്കോര്‍ഡിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതുവരെ 71.24 കോടി പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. വാക്‌സിനേഷന് അര്‍ഹതയുള്ള ജനവിഭാഗത്തില്‍ 76 ശതമാനം പേരെയും വാക്‌സിനേറ്റ് ചെയ്തു. 30.06 കോടി രണ്ടാം ഡോസുകളാണ് ഇതുവരെ നല്‍കിയിരിക്കുന്നത്. മൊത്തം ജനസംഖ്യയുടെ 32 ശതമാനത്തോളം വരുമിത്. ഏറ്റവും ആദ്യം അര്‍ഹതപ്പെട്ടവരിലേക്ക് വാക്‌സിന്റെ രണ്ടാം ഡോസ് എത്തിക്കണമെന്ന് നിര്‍ദേശമുണ്ട്. ഏത് വിഭാഗത്തിനാണ് ആദ്യം പ്രാമുഖ്യം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കും.

ജില്ലാ തലം മുതല്‍ തദ്ദേശ സ്ഥാപനങ്ങളെ ഉപയോഗിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. നിത്യേന ഇവര്‍ നടപ്പാക്കുന്ന വാക്‌സിനേഷന്‍ പ്ലാന്‍ വിലയിരുത്തണമെന്നും, അതിലൂടെ അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയ പറയുന്നു. വാക്‌സിനേഷന്‍ കുറഞ്ഞ ഇടങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കണമെന്നാണ് നിര്‍ദേശം. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. രണ്ടാം ഡോസ് നല്‍കുന്ന കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കേന്ദ്രത്തെ അറിയിക്കേണ്ടി വരും.

സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അതേസമയം സംസ്ഥാനങ്ങളോട് ആഘോഷങ്ങള്‍ വളരെ ശ്രദ്ധയോടും സുരക്ഷയോടും ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡിന്റെ സാഹചര്യത്തില്‍ വളരെ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ദീപാവലി ആഘോഷങ്ങള്‍ പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ഇങ്ങനൊരു മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ഇടങ്ങളില്‍ ആളുകള്‍ കൂടിച്ചേരാന്‍ പാടില്ലെന്ന് ഭൂഷണ്‍ പറയുന്നു. അഞ്ച് ശതമാനം കേസുകള്‍ ഉള്ള ജില്ലകളിലും ഇത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൂടിച്ചേരലുകളും ആഘോഷങ്ങള്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങണം. ഇതെല്ലാം ജില്ലാ ഭരണകൂടം പരിശോധിക്കുകയം ചെയ്യുമെന്ന് ഭൂഷണ്‍ വ്യക്തമാക്കി.

സോന നായര്‍ ഹോട്ട്, നേവല്‍. പേര് തിരഞ്ഞാല്‍ യുട്യൂബില്‍ കിട്ടുന്നത്...ഇതൊന്നും മടുത്തില്ലേയെന്ന് നടിസോന നായര്‍ ഹോട്ട്, നേവല്‍. പേര് തിരഞ്ഞാല്‍ യുട്യൂബില്‍ കിട്ടുന്നത്...ഇതൊന്നും മടുത്തില്ലേയെന്ന് നടി

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
centre now focusing on second dose, covid vaccination may spread it over rural areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X