കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ല; മൂല്യങ്ങള്‍ക്ക് എതിര്- കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

Google Oneindia Malayalam News

ദില്ലി: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍. സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കണമെന്നും ഹിന്ദു വിവാഹ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രതികരണം അറിയിച്ചത്. എന്നാല്‍ ഇത്തരം വിവാഹ രജിസ്‌ട്രേഷന്‍ രാജ്യത്തെ നിയമത്തിനും മൂല്യത്തിനും എതിരാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

20

ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇത്തരം വിവാഹങ്ങള്‍ ഹിന്ദു വിവാഹ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചാല്‍ നിലവിലുള്ള ചട്ടങ്ങള്‍ക്ക് എതിരായി മാറും. വിവാഹം വിശുദ്ധ കര്‍മമായി കരുതുന്നതാണ് ഇന്ത്യയുടെ മൂല്യം. ഇതിന് എതിരാണ് സ്വവര്‍ഗ വിവാഹമെന്നും തുഷാര്‍ മേത്ത ഹൈക്കോടതിയെ അറിയിച്ചു.

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ് വിവാഹം. നിരോധിത മാര്‍ഗത്തിലുള്ള ബന്ധങ്ങളെ ഹിന്ദു വിവാഹ നിയമത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ബോധിപ്പിച്ച തുഷാര്‍ മേത്ത, സ്വവര്‍ഗ രതി കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പകര്‍പ്പും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സ്വവര്‍ഗ രതി കുറ്റകരമല്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നടക്കുന്ന വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവ് ആവശ്യമാണ്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നത് തുല്യാവകാശത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണ് എന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് ഒക്ടോബറിലേക്ക് മാറ്റി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത സ്വവര്‍ഗ വിവാഹിതരുടെ വിവരങ്ങള്‍ അടുത്ത തവണ ഹാജരാക്കാന്‍ പരാതിക്കാരുടെ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു.

ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്

English summary
Centre opposed in Court the registration of same-sex marriages under the Hindu Marriage Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X