Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നു; എക്‌സിന്റെ എഐ ടൂള്‍ ഗ്രോക്കിന് നേരെ വടിയെടുത്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോം എക്‌സിന്റെ എഐ ടൂളിനെതിരേ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് എക്‌സ് കോര്‍പ്പറേഷന് നോട്ടീസ് അയച്ചത്. ഗ്രോക് എന്നറിയപ്പെടുന്ന എഐ ടൂള്‍ ഉപയോഗിച്ച് സ്ത്രീകളുടെ വ്യാജ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ശന നടപടി. 72 മണിക്കൂറിനുള്ളില്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ഐടി നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എക്‌സ് കോര്‍പ്പറേഷന് നോട്ടീസ് അയച്ചത്. എക്‌സില്‍ പ്രചരിക്കുന്ന അശ്ലീലവും ലൈംഗികത പ്രകടമാക്കുന്നതുമായ ഉള്ളടക്കങ്ങള്‍ ഉടനടി നീക്കം ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. 2000-ലെ ഐടി ആക്ടും 2021-ലെ ഐടി നിയമങ്ങളും ഉദ്ധരിച്ചാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എക്‌സിന് കടുത്ത നിര്‍ദേശം നല്‍കിയത്. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

എഐ ആപ്പായ ഗ്രോക്ക് ദുരുപയോഗം ചെയ്ത് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ രാജ്യസഭാംഗം പ്രിയങ്ക ചതുര്‍വേദി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍. അശ്ലീല ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെയും ഉപയോക്താക്കള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സിന് നിര്‍ദ്ദേശം നല്‍കി. മാന്യതയ്ക്കും ധാര്‍മ്മികതയ്ക്കും നിരക്കാത്ത ഉള്ളടക്കങ്ങള്‍ പ്ലാറ്റ്ഫോമില്‍ തുടരുന്നത് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

groke

ഇത്തരം ചിത്രങ്ങള്‍ പ്രചരിക്കുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന നിയമ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തും. എക്‌സിന്റെ ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ക്ക് അയച്ച കത്തില്‍ ഗ്രോക്കിന്റെ പ്രവര്‍ത്തനം സമഗ്രമായി അവലോകനം ചെയ്യാനും നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ പ്ലാറ്റ്ഫോമിന്റെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കടുത്ത ദുരുപയോഗമാണെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

കടുത്ത നടപടി ?

ഇന്ത്യയിലെ ഐടി നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ എക്‌സിന് ഇന്ത്യയിലുള്ള 'സേഫ് ഹാര്‍ബര്‍' (ടമളല ഒമൃയീൗൃ) പരിരക്ഷ നഷ്ടപ്പെട്ടേക്കാം. ഇത് കമ്പനിയെ ക്രിമിനല്‍ കേസുകള്‍ക്ക് വിധേയമാക്കാന്‍ ഇടയാക്കും.

ഗ്രോക്കിന്റെ സാങ്കേതിക സംവിധാനങ്ങള്‍ പുനഃപരിശോധിക്കാനും നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടു. കുറ്റകരമായ ഉള്ളടക്കം സൃഷ്ടിക്കുന്ന ഉപയോക്താക്കളെ പ്ലാറ്റ്ഫോമില്‍ നിന്ന് സ്ഥിരമായി വിലക്കാനും നിര്‍ദേശമുണ്ട്.

സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള നിയമം, പോക്‌സോനിയമം എന്നിവ പ്രകാരമുള്ള നടപടികളും എക്‌സ് നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് എക്സില്‍, അസ്വസ്ഥത ഉളവാക്കുന്ന ഒരു പ്രവണത വളര്‍ന്നുവന്നിട്ടുണ്ടെന്ന് പ്രിയങ്ക ചതുര്‍വേദി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാര്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രോക് എഐ ടൂളിന് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും അവര്‍ കത്തില്‍ എഴുതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+