കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ ഭദ്രം; 10000 സൈനികരോട് തിരിച്ചുപോരാന്‍ കേന്ദ്രം, വന്‍തോതിലുള്ള പിന്‍വലിക്കല്‍

Google Oneindia Malayalam News

ദില്ലി: കശ്മീരില്‍ നിന്ന് വന്‍തോതില്‍ അര്‍ധ സൈനികരെ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 10000 അര്‍ധ സൈനികരെ വേഗത്തില്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 2019 ആഗസ്റ്റിലാണ് അര്‍ധ സൈനികനെ വന്‍തോതില്‍ കശ്മീരിലെത്തിച്ചത്. രാജ്യത്തിന്റെ വിവിധ മേഖലകളിലെ ക്യാംപില്‍ നിന്ന് കശ്മീരിലേക്ക് അയക്കുകയായിരുന്നു. ഇവരെല്ലാം വന്നിടത്തേക്ക് തന്നെയാണ് തിരിച്ചുപോകുക. കശ്മീരിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് ആഭ്യന്തര മന്ത്രാലയം അര്‍ധസൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

i

കഴിഞ്ഞ മെയ് മാസത്തില്‍ 10 കമ്പനി കേന്ദ്ര പോലീസ് സേനയെ കശ്മീരില്‍ നിന്ന് പിന്‍വലിച്ചിരുന്നു. അതിന് മുമ്പ് ഡിസംബറില്‍ 72 കമ്പനി പോലീസിനെയും പിന്‍വലിക്കുകയുണ്ടായി. ഇപ്പോള്‍ 100 കമ്പനിയെ ആണ് പിന്‍വലിക്കുന്നത്. സിആര്‍പിഎഫിന്റെ 40 കമ്പനി, സിഐഎസ്എഫ്, ബിഎസ്എഫ്, എസ്എസ്ബി എന്നിവയുടെ 20 വീതം കമ്പനികള്‍ എന്നിവയാണ് പിന്‍വലിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സൈനികര്‍ക്ക് എയര്‍ലിഫ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ സിആര്‍പിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്‍വലിക്കുന്ന കേന്ദ്ര സേനയുടെ ഒരു കമ്പനിയില്‍ 100 പേരാണുണ്ടാകുക.

കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. മാത്രമല്ല, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. ജുമ്മു കശ്മീര്‍ നിയമസഭയോട് കൂടിയ കേന്ദ്ര ഭരണപ്രദേശമാണ്. ദില്ലി മാതൃകയിലാണ് ഇവിടെ ഭരണം. മുഖ്യമന്ത്രിയും നിയമസഭയുമെല്ലാമുണ്ടാകും. പക്ഷേ, ഗവര്‍ണര്‍ ഉണ്ടാകില്ല. ലഫ്റ്റനന്റ് ഗവര്‍ണറുടെ മേല്‍നോട്ടമുണ്ടാകും.

അതേസമയം, ലഡാക്കില്‍ നിയമസഭയില്ല. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണമാണുള്ളത്. ദാമന്‍ ദിയു പോലെയാണ് ലഡാക്ക് പ്രവര്‍ത്തിക്കുന്നത്. ഇതോടെ 29 സംസ്ഥാനമുണ്ടായിരുന്ന രാജ്യത്ത് ഒന്ന് കുറഞ്ഞു. ഇപ്പോള്‍ 28 സംസ്ഥാനങ്ങളാണുള്ളത്. അതേസമയം, ഏഴ് കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നത് ഇനി ഒമ്പതാകുകയും ചെയ്തു.

പാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ലപാകിസ്താന്‍ ശരിക്കും പെട്ടു; സൗദി കിരീടവകാശി മുഖം കൊടുത്തില്ല, മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ല

ഫ്‌ളൈ ദുബായിയുടെ വന്‍ പ്രഖ്യാപനം; ഇന്ത്യക്കാര്‍ക്ക് കൊറോണ പരിശോധന വേണ്ട, സമ്പൂര്‍ണ വിവരങ്ങള്‍ഫ്‌ളൈ ദുബായിയുടെ വന്‍ പ്രഖ്യാപനം; ഇന്ത്യക്കാര്‍ക്ക് കൊറോണ പരിശോധന വേണ്ട, സമ്പൂര്‍ണ വിവരങ്ങള്‍

രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടമായി; നാലു മാസത്തിനിടെ സംഭവിച്ചത്, ഞെട്ടിക്കുന്ന കണക്കുമായി രാഹുല്‍രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടമായി; നാലു മാസത്തിനിടെ സംഭവിച്ചത്, ഞെട്ടിക്കുന്ന കണക്കുമായി രാഹുല്‍

 കൊറോണ പ്രതിരോധത്തിന് ഇന്ത്യയ്ക്ക് അമേരിക്കന്‍ സഹായം; 100 വെന്റിലേറ്റര്‍ കൂടി കൊറോണ പ്രതിരോധത്തിന് ഇന്ത്യയ്ക്ക് അമേരിക്കന്‍ സഹായം; 100 വെന്റിലേറ്റര്‍ കൂടി

English summary
Centre Orders to Withdraw 10,000 Paramilitary Force from Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X