കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടിക്കൊരുങ്ങി ഇന്ത്യ; കശ്മീര്‍ അരിച്ചുപെറുക്കുന്നു, കൂട്ട അറസ്റ്റ്!! 100 കമ്പനി പട്ടാളം ഇറങ്ങി

Google Oneindia Malayalam News

ദില്ലി/ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ശക്തമായ നീക്കങ്ങള്‍ നടത്തുന്നു. 100 കമ്പനി പട്ടാളം വെള്ളിയാഴ്ച രാത്രി ശ്രീനഗറില്‍ എത്തി. വിമാനമാര്‍ഗമാണ് ഇവരെ വിവിധ ഭാഗങ്ങളില്‍ നിന്ന ശ്രീനഗറില്‍ എത്തിച്ചത്. കശ്മീരിലെ വിഘടനവാദി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം എന്നാണ് സൂചന. ഒട്ടേറെ നേതാക്കള്‍ അറസ്റ്റിലായിട്ടുണ്ട്.

അതേസമയം, കശ്മീരില്‍ സൈനികരെ കൂടുതലായി ഇറക്കുന്നത് യുദ്ധത്തിനുള്ള നീക്കമാണോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറം പാകിസ്താനും സമാനമായ നീക്കം നടത്തുകയാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥലങ്ങള്‍ പാക് സൈന്യം നിയന്ത്രണത്തിലാക്കുന്നുവെന്നാണ് വിവരം. കശ്മീരില്‍ കൂടുതലായി സൈനികരെ വിന്യസിക്കാനുണ്ടായ കാരണം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.....

100 കമ്പനി സൈനികര്‍

100 കമ്പനി സൈനികര്‍

100 കമ്പനി സൈനികരെ കശ്മീരില്‍ വിന്യസിക്കാന്‍ വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നിമിഷങ്ങള്‍ക്കകം ശ്രീഗനറില്‍ പട്ടാളം എത്തുകയും ചെയ്തു. വിമാനമാര്‍ഗമാണ് ഇവരെ ഇറക്കിയത്. സിആര്‍പിഎപ്-45, ബിഎസ്എഫ്- 35, എസ്എസ്ബി-10, ഐടിബിപി-10 എന്നിങ്ങനെയാണ് സൈനികരെ വിന്യസിച്ചത്.

കാരണം എന്താണ്?

കാരണം എന്താണ്?

അടിയന്തരമായി 100 കമ്പനി പട്ടാളത്തെ വിന്യസിക്കണം. സൈനിക വിന്യാസത്തിന് സിആര്‍പിഎഫ് പദ്ധതി തയ്യാറാക്കണം- എന്നാണ് ആഭ്യന്തരമന്ത്രാലയം ഇറക്കിയ കത്തില്‍ പറയുന്നത്. എന്നാല്‍ എന്താണ് ഇത്രയും അധികം സൈനികരെ പൊടുന്നനെ വിന്യസിക്കാനുള്ള കാരണം എന്ന് കത്തില്‍ വിശദീകരിക്കുന്നില്ല.

വ്യാപകമായ അറസ്റ്റ്

വ്യാപകമായ അറസ്റ്റ്

വെള്ളിയാഴ്ച രാത്രി മുതല്‍ വ്യാപകമായ അറസ്റ്റ് നടക്കുകയാണ് കശ്മീരില്‍. ഒട്ടേറെ ജമാഅത്തെ ഇസ്ലാമി നേതാക്കളെ പിടികൂടി. കൂടാതെ ജെകെഎല്‍എഫ് മേധാവി യാസീന്‍ മാലികിനെയും അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ജമാഅത്ത് നേതാക്കളെ പിടികൂടിയത്. അനന്ദ്‌നാഗ്, പഹല്‍ഗാം, ദിയല്‍ഗാം തുടങ്ങി തെക്കന്‍ കശ്മീരില്‍ നിന്നാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

പിടിയിലായ ജമാഅത്ത് നേതാക്കള്‍

പിടിയിലായ ജമാഅത്ത് നേതാക്കള്‍

ജമാഅത്ത് ഇസ്ലാമി അമീര്‍ ഡോ. അബ്ദുല്‍ ഹമീദ് ഫയാസ്, വക്താവ് അഡ്വ. സാഹിദ് അലി, മുന്‍ സെക്രട്ടറി ജനറല്‍ ഗുലാം ഖാദിര്‍ ലോണ്‍, ഇസ്ലാമാബാദ് ജില്ലാ അമീര്‍ അബ്ദുല്‍ റഊഫ്, പഹല്‍ഗാം നേതാവ് മുദസ്സില്‍ അഹ്മദ്, ദിയല്‍ഗാം നേതാവ് അബ്ദുല്‍ സലാം, ഭക്തവര്‍ അഹ്മദ്, ത്രാലിലെ മുഹമ്മദ് ഹയാത്ത്, ചദൂറയിലെ ബിലാല്‍ അഹ്മദ്, ചക് സഗ്രണിലെ ഗുലാം മുഹമ്മദ് ദര്‍ എന്നിവരുള്‍പ്പെടെയുള്ളവരെയാണ് പിടികൂടിയത്.

സുപ്രീംകോടതിയില്‍ വാദം

സുപ്രീംകോടതിയില്‍ വാദം

അടുത്ത തിങ്കളാഴ്ച കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 35എ ആര്‍ട്ടിക്കിളില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കുകയാണ്. വിഷയത്തില്‍ വന്‍ പ്രക്ഷോഭം കശ്മീരില്‍ നടക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം. തുടര്‍ന്നാണ് നേതാക്കളെ പിടികൂടിയത് എന്നറിയുന്നു.

എന്താണ് ആര്‍ട്ടിക്കിള്‍ 35എ

എന്താണ് ആര്‍ട്ടിക്കിള്‍ 35എ

കശ്മീരികള്‍ക്ക് സംസ്ഥാനത്ത് പ്രത്യേക പദവി നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 35എ. ഇതില്‍ ഭേദഗതി വരുത്തണമെന്ന് സംഘപരിവാര്‍ ബന്ധമുള്ള സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കൂടെ മറ്റുചിലര്‍ നല്‍കിയ ഹര്‍ജികളും പരിഗണിക്കുന്നുണ്ട്.

ജമാഅത്ത് നേതാക്കള്‍ പറയുന്നത്

ജമാഅത്ത് നേതാക്കള്‍ പറയുന്നത്

ജമാഅത്തെ ഇസ്ലാമിയുടെ മിക്ക നേതാക്കളും അറസ്റ്റിലായി കഴിഞ്ഞു. രണ്ടുദിവസങ്ങളില്‍ കശ്മീര്‍ താഴ്‌വരയില്‍ വ്യാപക അറസ്റ്റ് നടക്കുകയാണെന്ന ജമാഅത്ത് നേതാക്കള്‍ പറയുന്നു. അറസ്റ്റ് അപലപിച്ച് സംഘടന പത്രക്കുറിപ്പ് ഇറക്കി. മേഖലയില്‍ അസ്ഥിരതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

മെഹ്ബൂബയുടെ പ്രതികരണം

മെഹ്ബൂബയുടെ പ്രതികരണം

ഈ നീക്കം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി മുന്നറിയിപ്പ് നല്‍കി. ഇത്തരം അറസ്റ്റിന് നിയമ പിന്‍ബലമുണ്ടോ? നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ അയാളുടെ ആശയങ്ങളെ തടവിലിടാന്‍ സാധിക്കുമോ എന്നും മെഹ്ബൂബ ചോദിച്ചു.

തിരഞ്ഞെടുപ്പ് ഒരുക്കം

തിരഞ്ഞെടുപ്പ് ഒരുക്കം

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് അറസ്റ്റ് എന്ന് പോലീസ് പറയുന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കാന്‍ വേണ്ടിയാണിത്. മുമ്പ് തിരഞ്ഞെടുപ്പ് നടക്കുന്ന വേളകളിലും ഇത്തരം അറസ്റ്റ് നടന്നിട്ടുണ്ടെന്ന് പോലീസ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെഹ്രീക്കെ ഹുറിയത്ത്

തെഹ്രീക്കെ ഹുറിയത്ത്

നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നത് കശ്മീരില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മിതവാദിയായ ഹുറിയത്ത് നേതാവ് മിര്‍വായീസ് ഉമര്‍ ഫാറൂഖ് പ്രതികരിച്ചത്. വിഘടനവാദികളുടെ കൂട്ടായ്മയായ തെഹ്രീക്കെ ഹുറിയത്ത് എന്ന സംഘത്തില്‍പ്പെട്ട നേതാക്കളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

യുദ്ധത്തിന്റെ ഭാഗമാണോ? പോലീസ് പറയുന്നു

യുദ്ധത്തിന്റെ ഭാഗമാണോ? പോലീസ് പറയുന്നു

പാകിസ്താനുമായി യുദ്ധത്തിന് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണോ സൈനിക വിന്യാസം എന്ന് പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിച്ചു. 12000 സൈനികരെ വിന്യസിച്ചിട്ടാണോ യുദ്ധം ചെയ്യുന്നത് എന്നായിരുന്നു പോലീസിന്റെ മറുചോദ്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണിതെന്ന് അവര്‍ വിശദീകരിക്കുന്നു. മാര്‍ച്ച് 4, 5 തിയ്യതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കശ്മീരിലെത്തും.

യുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; രണ്ട്പാര്‍ട്ടികള്‍ സഖ്യംവിടുന്നു, കോണ്‍ഗ്രസിനൊപ്പം നിന്നേക്കുംയുപിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; രണ്ട്പാര്‍ട്ടികള്‍ സഖ്യംവിടുന്നു, കോണ്‍ഗ്രസിനൊപ്പം നിന്നേക്കും

English summary
Pulwama attack: Centre to move 100 companies of paramilitary forces to Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X