കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി തന്ത്രങ്ങള്‍ മെനയുന്നു; ആന്ധ്ര പിടിക്കാനുറച്ച് തുറപ്പ് ചീട്ടുമായി രാഹുലെത്തി

Google Oneindia Malayalam News

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്സിന് ശക്തമയാ സ്വാധീനമുണ്ടായിരുന്ന ഏറ്റവും വലിയ സംസ്ഥാനമായിരുന്നു ആന്ധ്രാപ്രദേശ്. ആവഡിയുള്‍പ്പടേയുള്ള സ്ഥലങ്ങള്‍ക്ക് കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലും വലിയ സ്വാധീനമുണ്ട്. എന്നാല്‍ വൈഎസ്ആര്‍ റെഡ്ഡിക്ക് ശേഷം ആന്ധ്രയില്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചിട്ടില്ല.

<strong>ഖത്തറില്‍ നിന്ന് ലോകകപ്പ് മാറ്റാന്‍ ശ്രമം; ശക്തമായ എതിര്‍പ്പുമായി ഭരണകൂടം, ആത്മാഭിമാനം പണയംവെക്കില്ല</strong>ഖത്തറില്‍ നിന്ന് ലോകകപ്പ് മാറ്റാന്‍ ശ്രമം; ശക്തമായ എതിര്‍പ്പുമായി ഭരണകൂടം, ആത്മാഭിമാനം പണയംവെക്കില്ല

2014 ല്‍ ആന്ധ്രയെ വിഭജിച്ച് തെലുങ്കാന രൂപീകരിച്ചതും കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയായി. എന്നാല്‍ സംസ്ഥാനത്ത് പുതിയ മുന്നേറ്റങ്ങള്‍ നടത്താനുള്ള ശക്തമായ തെയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേപോലുള്ള മുതിര്‍ന്ന നേതാവിനെ തന്നെ ആന്ധ്രയുടെ ചുമതല ഏല്‍പ്പിച്ചതും സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനെ തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധിയും രംഗത്തുണ്ട്.

ആന്ധ്രാപ്രദേശില്‍ വലിയ മുന്നേറ്റം

ആന്ധ്രാപ്രദേശില്‍ വലിയ മുന്നേറ്റം

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നത്. തെലുങ്കാനയില്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിലും ഈ സഖ്യം നടപ്പില്‍ വരമമെന്നാണ് ആഗ്രഹിക്കുന്നത്.

എന്‍ഡിഎ വിട്ട ടിഡിപി

എന്‍ഡിഎ വിട്ട ടിഡിപി

എന്‍ഡിഎ വിട്ട ടിഡിപി ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ തുടരുന്നതും തെലുങ്കാനയില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തതും ശുഭസൂചനയായാണ് ഹൈക്കമാന്‍ഡ് കാണുന്നത്. കുര്‍ണൂലില്‍ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ടിഡിപിയെ വിമര്‍ശിക്കാതെ രാഹുലും സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയത് കൃത്യമായ ചില സൂചനകളാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ രാഹുല്‍ ഗാന്ധി റാലി സംഘടിപ്പിച്ചത്. റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ചു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളൊക്കുറിച്ച് ഒരക്ഷരം മിണ്ടാതെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഈ പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കെ രാഹുലിന്റെ ഈ മൗനത്തിന് വലിയ പ്രധാന്യമാണ് ഉള്ളത്.

സഖ്യനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്

സഖ്യനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്

ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിയാണ് സഖ്യനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. വളരെ ചുരുങ്ങിയ നാള്‍ കൊണ്ടുതന്നെ ആന്ധ്രയിലെ പാര്‍ട്ടിയില്‍ നിര്‍ണ്ണായക ശക്തിയാവാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി കിരണ്‍റെഡ്ഡിയെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്നതിലും അദ്ദേഹത്തിന്റെ തന്ത്രങ്ങളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കൊപ്പം രാഹുലിന്‍െ സാന്നിധ്യവും കൂടിചേരുന്നതോടെ സംസ്ഥാനത്ത് മികച്ച നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തന്നത്.

ഉമ്മന്‍ചാണ്ടി നിറ സാന്നിധ്യം

ഉമ്മന്‍ചാണ്ടി നിറ സാന്നിധ്യം

രാഹുലിന്റെ റാലിയിലും ഉമ്മന്‍ചാണ്ടി നിറ സാന്നിധ്യമായി നിന്നു. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നും അരലക്ഷം പേര്‍ പങ്കെടുത്ത റാലി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

മുഖ്യ പ്രചാരണ ആയുധം

മുഖ്യ പ്രചാരണ ആയുധം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ തുറപ്പുചീട്ട് സംസ്ഥാനത്തിന്റെ പ്രത്യേക പദവിയായിരിക്കുമെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. പ്രത്യക സംസ്ഥാന പദവിയില്‍ ഉടക്കിയാണ് ടിഡിപി എന്‍ഡിഎ വിട്ടതെന്നും ശ്രദ്ധേയമാണ്.

പ്രത്യേക പദവി

പ്രത്യേക പദവി

ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള സമരപ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് വേദിയില്‍വെച്ച് രാഹുല്‍ ഒരു ലക്ഷം രൂപ സഹായധനമായി കൈമാറി.

ഉടന്‍ പുറത്താക്കണം

ഉടന്‍ പുറത്താക്കണം

രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നാണ് നരേന്ദ്രമോദി സ്വയം അവകാശപ്പെടുന്നത്. രാത്രിവീടിനകത്തേക്ക് കള്ളന്‍മാരെ കടത്തിവിടുന്ന പ്രധാനമന്ത്രിയാണ് അദ്ദേഹം. 900 കോടിയുടെ തട്ടിപ്പു നടത്തിയ ആളെ സഹായിച്ച ധനമന്ത്രിയെ പ്രധാനമന്ത്രി ഉടന്‍ പുറത്താക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

റാലിക്ക് ശേഷം

റാലിക്ക് ശേഷം

റാലിക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും കര്‍ഷകുമായി രാഹുല്‍ ഗാന്ധി സംവാദം നടത്തി. മുന്‍മുഖ്യമന്ത്രിമാരായ ദാമോദരം സഞ്ജീവയ്യ, കോട്‌ല വിജയഭാസ്‌കര്‍ എന്നിവരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഉമ്മന്‍ചാണ്ടി, കിരണ്‍കുമാര്‍ റെഡ്ഡി,പല്ലം രാജു തുടങ്ങിയവര്‍ രാഹുലിനൊപ്പം സജീവമായി ഉണ്ടായിരുന്നു.

English summary
Centre Owes Special Status To Andhra Pradesh," Says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X