കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനകള്‍ക്ക് നേരെയുള്ള ആയുധം കശ്മീരികള്‍ക്ക് നേരെയും, ഇന്ത്യന്‍ സൈന്യം കശ്മീരി ജനതയോട് ചെയ്യുന്നത്..

  • By Sandra
Google Oneindia Malayalam News

ചണ്ഡിഗഡ്: അസമില്‍ സൈനിക ക്യാമ്പ് ആക്രമിക്കുന്ന ആനകള്‍ക്കെതിരെ പ്രയോഗിക്കുന്ന ചില്ലി ബോംബാണ് കശ്മീരിലെ പ്രക്ഷോഭക്കാര്‍ക്കെതിരെ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വീര്യമേറിയ മുളകുപൊടിയാണ് ജമ്മു കശ്മീരിലെ പ്രക്ഷോഭകര്‍ക്കെതിരെ പ്രയോഗിക്കുന്നത്.

 പെഷവാറില്‍ ചാവേര്‍ ആക്രമണം, അഞ്ച് പേര്‍ കൊല്ലപ്പെട്ടു, ലക്ഷ്യം വെച്ചത് ക്രിസ്ത്യാനികളെ!!! പെഷവാറില്‍ ചാവേര്‍ ആക്രമണം, അഞ്ച് പേര്‍ കൊല്ലപ്പെട്ടു, ലക്ഷ്യം വെച്ചത് ക്രിസ്ത്യാനികളെ!!!

കശ്മീരില്‍ പെല്ലറ്റ് ഷെല്‍ ആക്രമണങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെടുകയും ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളുയരുകയും ചെയ്തതോടെയാണ് കേന്ദ്ര പെല്ലറ്റ് ഷെല്ലുകള്‍ക്ക് നിരോധമേര്‍പ്പെടുത്തിയത്. പകരം ചില്ലി ബോംബുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീര്‍ താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളെ തുടര്‍ന്ന് സൈന്യം പെല്ലറ്റ് ഷെല്ലുകള്‍ ഉപയോഗിച്ചതാണ് ഏറെ വിമര്‍ശനത്തിനിടയാക്കിയത്. കശ്മീരില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാഴ്ച നഷ്ടപ്പെടുന്നതിനും ഇടയാക്കിയിരുന്നു.

കശ്മീരില്‍

കശ്മീരില്‍

കശ്മീരില്‍ സൈന്യം കശ്മീരിലെ പ്രതിഷേധക്കാര്‍ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരുന്ന പെല്ലറ്റ് ഷെല്ലുകള്‍ക്ക് പകരമായാണ് ചില്ലി ബോംബ് പ്രയോഗിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടുള്ളത്.

ചില്ലി ബോംബ്

ലോകത്തിലെ ഏറ്റവും ഗുണമേന്മയും തീവ്രതയും ഉള്ളതായി കണക്കാക്കപ്പെടുന്ന നാഗാ ചില്ലിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന് സൈന്യം പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്.

ഡിഫന്‍സ് റിസര്‍ച്ച് ലബോറട്ടറി

ഡിഫന്‍സ് റിസര്‍ച്ച് ലബോറട്ടറി

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍നൈസേഷന്റെ (ഡിആര്‍ഡിഒ) ആസാമിലെ ഡിഫന്‍സ് റിസര്‍ച്ച് ലബോറട്ടറിയാണ് 2007ല്‍ ആദ്യമായി ചില്ലി ബോംബ് കണ്ടെത്തുന്നത്. രവി ബി ശ്രീവാസ്തവയുടെ മേല്‍നോട്ടത്തിലായിരുന്നു കണ്ടെത്തല്‍. നാഗാ മുളകുപൊടി ഇതിനായി ഉപയോഗിക്കാനുള്ള തീരുമാനവും ഡിആര്‍ഡിഒയുടേതായിരുന്നു.

ഡിആര്‍ഡിഒ

ഡിആര്‍ഡിഒ

ആനകളില്‍ നിന്ന് അസമിലെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ആദ്യ ഘട്ടത്തില്‍ ഡിആര്‍ഡിഒ ഈ സംവിധാനം പരീക്ഷിച്ചത്. തുടര്‍ന്ന് പൂനെയിലേയും ഗ്വാൡയോറിലേയും ലാബുകളില്‍ നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്ന് മുളകുപൊടി നിറച്ച ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തു.

ചില്ലി ബോംബുകള്‍

ചില്ലി ബോംബുകള്‍

ചില്ലി ബോംബുകള്‍ ആളുകളുടെ ശ്വാസകോശത്തെയും കാഴ്ചയെയും ഗുരുതരമായി ബാധിക്കും. കണ്ണില്‍ നിന്ന് പെട്ടെന്ന് കണ്ണുനീര്‍ വരാതിരിക്കാനും ഇവ ഇടയാക്കും.

പെല്ലറ്റ് ഷെല്ലുകള്‍

പെല്ലറ്റ് ഷെല്ലുകള്‍

ഒരു തരം ഷോട്ട് ഗണ്ണില്‍ നിന്ന് ഉതിര്‍ക്കുന്ന ഒരിനം ചെറിയ ഷെല്ലുകളാണ് പെല്ലറ്റ് ഷെല്ലുകള്‍. ടംഗ്സ്റ്റണ്‍ പോലുള്ള ലോഹങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് പെല്ലറ്റ് ഷെല്ലുകള്‍. ശരീരത്തിന്റെ ഉപരിതലത്തില്‍ തുളച്ചുകയറുന്ന അസംഖ്യം ഷെല്ലുകള്‍ ശസ്ത്രക്രിയ വഴി പോലും നീക്കം ചെയ്യാന്‍ കഴിയില്ല. ഇതേല്‍ക്കുന്നവര്‍ ശരീരം ചീഞ്ഞാണ് മരണമടയുക.

English summary
Assam used chilly bomb against elephants,centre permits against Kashmir protesters. Centre government ordered to replace pellet guns with chilly bomb.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X