കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കോളര്‍ഷിപ്പ് വിതരണം ഇനി എളുപ്പമാവും, എസ് സി, എസ്എസ്ടി വിഭാഗങ്ങള്‍ക്ക് കേന്ദ്ര പദ്ധതി

Google Oneindia Malayalam News

ദില്ലി: ജാതി സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറയിറങ്ങുന്നതിന് സര്‍ക്കാര്‍ വിലങ്ങിടുന്നു. വിദ്യാര്‍ത്ഥികളുടെ ആധാര്‍ കാര്‍ഡ് ജാതി സര്‍ട്ടിഫിക്കറ്റ്, താമസ രേഖകള്‍ എന്നിവ വഴി ബന്ധിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനുള്ള പരിഹാരം കാണുന്നത്. ഒരു വ്യക്തിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവയുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതോടെ യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന ആധാര്‍ കാര്‍ഡ് രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖയായിമാറും.

പുതിയ നിര്‍ദ്ദേശം നടപ്പിലാവുന്നതോടെ പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിനും സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ഇനി ആധാര്‍ കാര്‍ഡ് മാത്രം മതിയാകും. സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസവും സമയനഷ്ടവും ഇതുവഴി പരിഹരിക്കാന്‍ കഴിയും.

aadhar

ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ 60 ദിവസത്തിനുള്ളില്‍ അഞ്ച്, എട്ട് ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ആവശ്യമായ രേഖകള്‍ ശേഖരിക്കുന്നതിനുള്ള ചുമതല ഓരോ സ്‌കൂളിന്റേയും ഹെഡ്മാസ്റ്റര്‍മാര്‍ക്കായിരിക്കും. ഇതിന് ശേഷം നല്‍കുന്ന രേഖകളില്‍ ആധാര്‍ കാര്‍ഡിന്റെ നമ്പറുകളും ഉള്‍പ്പെടുത്തും. പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളായിരിക്കും ഭാവിയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളവര്‍ക്ക് ആനൂകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡം.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം; ബില്‍ ലോക്‌സഭ പാസാക്കിസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം; ബില്‍ ലോക്‌സഭ പാസാക്കി

പട്ടിക ജാതി, പട്ടികവിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നുവെന്നും ജാതി, സ്ഥിരതാമസ രേഖകള്‍ക്കായി സര്‍ക്കാര്‍ ഓഫീസീലെത്തുമ്പോള്‍ സര്‍ക്കാര്‍ ഓഫീസര്‍മാരുടെ ഉപദ്രവം നേരിടേണ്ടിവരുന്നുവെന്നുമുള്ള പരാതികളാണ് ഇതിന് പിന്നിലുള്ളത്.

സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിനും സംവരണ തസ്തികകളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുമാവശ്യമായ നടപടികള്‍ പട്ടികജാതി, പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനാണ് കേന്ദ്രം ഇത്തരത്തിലൊരു പദ്ധതി കൊണ്ടുവരുന്നത്.

കുട്ടികളുടെ വിവരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് നടക്കുക്കുന്നുണ്ട്. ഇനി ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവരുന്നത് ആധാര്‍ നമ്പറുകള്‍ക്കൊപ്പമായിരിക്കും.

English summary
Centre planned Aadhar to be linked with Caste and domicile certificates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X