കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിച്ചമർത്തിയാൽ സംഘർഷഭരിതമാകും: സർക്കാർ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി കർഷക നേതാവ്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ നീക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ഭാരതീയ കിസാൻ യൂണിയൻ തലവൻ ഗുർണാം സിംഗ് ചരുണി. വ്യാഴാഴ്ചയാണ് സർക്കാരിനെ കുറ്റപ്പെടുത്തി കർഷക നേതാവ് രംഗത്തെത്തുന്നത്. കൊവിഡ് വ്യാപനത്തെ മറയാക്കിക്കൊണ്ട് പ്രതിഷേധക്കാരെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുമെന്നും ബികെയു തലവൻ അവകാശപ്പെടുന്നു. എന്നാൽ സേനയെ ഉപയോഗിച്ച് ദില്ലി അതിർത്തിയിൽ നിന്ന് കർഷകരെ നീക്കാൻ ശ്രമിച്ചാൽ സ്ഥിതി കൂടുതൽ വഷളാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സായിക്ക് നേരെ ചെരിപ്പെറിഞ്ഞ് റംസാന്‍, തല്ലാനോങ്ങി മണിക്കുട്ടനും ഫിറോസും, ബിഗ് ബോസ് ഹൗസിൽ മുട്ടനടിസായിക്ക് നേരെ ചെരിപ്പെറിഞ്ഞ് റംസാന്‍, തല്ലാനോങ്ങി മണിക്കുട്ടനും ഫിറോസും, ബിഗ് ബോസ് ഹൗസിൽ മുട്ടനടി

അതേ സമയം വിളവെടുപ്പ് കാലം കഴിഞ്ഞതോടെ കർഷകരിൽ നല്ലൊരു വിഭാഗവും ദില്ലിയിലെ പ്രതിഷേധ കേന്ദ്രത്തിന് സമീപത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തിപ്പെടുത്തുകയാണ് കർഷകരുടെ വരവിന്റെ ഉദ്ദേശ്യം. സംയുക്ത കിസാൻ മോർച്ചയുടെ ക്ഷണത്തോടെ നിരവധി കർഷകരാണ് ദില്ലി ലക്ഷ്യമാക്കി എത്തിക്കൊണ്ടിരിക്കുന്നത്.

protest1-161102331

വിളവെടുപ്പ് കാലം കഴിഞ്ഞ് കർഷകർ തിരിച്ചെത്തുന്നതോടെ സിങ്കു, തിക്രി, ഗാസിപൂർ, ഷാജഹാൻപൂർ, അതിർത്തികളിൽ പ്രതിഷേധം ശക്തിപ്പെടും. എസ്കെഎം നേതാവും ക്രാന്തീകാരി കിസാൻ യൂണിയൻ ഓഫ് പഞ്ചാബിന്റെ പ്രസിഡന്റുമായ ദർശൻ പാലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സർക്കാർ കർഷകരുടെ ആരോഗ്യത്തെക്കുറിച്ച് ഓർത്ത് സങ്കടപ്പെടുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണ്. കൂടാതെ കർഷകർക്ക് താങ്ങുവില ലഭ്യമാക്കുകയും വേണം. കർഷകരെ മടക്കിയയ്ക്കാൻ ഇത് മാത്രമാണ് മുന്നിലുള്ള മാർഗ്ഗം. ദിവസം തോറും ഞാൻ കരുത്താർജ്ജിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാള്‍ തെരഞ്ഞെടുപ്പ് ആറാംഘട്ട പോളിംഗ് തുടരുന്നു, ചിത്രങ്ങള്‍ കാണാം

കോവിഡ് പ്രതിരോധത്തിന് പ്രായം പ്രശ്‌നമല്ല, 104കാരി അന്നം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചുകോവിഡ് പ്രതിരോധത്തിന് പ്രായം പ്രശ്‌നമല്ല, 104കാരി അന്നം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

പ്രതിഷേധക്കാർ നടത്തിയ റോഡ് ഉപരോധം മൂലം ദില്ലിയിലേക്ക് മെഡിക്കൽ ഓക്സിജൻ കടത്തുന്നത് തടസ്സപ്പെട്ടതായി ബിജെപി എംപി പർവേഷ് വർമ്മ നേരത്തെ ആരോപിച്ചിരുന്നു, ഈ സംഭവം നിരവധി കോവിഡ് രോഗികളുടെ ജീവൻ അപകടത്തിലാക്കി. "ഞാൻ ആശുപത്രികളോട് സംസാരിച്ചു. കുറച്ച് മണിക്കൂറുകൾ മാത്രമേ ഓക്സിജൻ വിതരണം ശേഷിക്കുന്നുള്ളൂവെന്നും ഗാസിപൂർ അതിർത്തിയിൽ പ്രതിഷേധക്കാർ നടത്തിയ റോഡ് ഉപരോധം കാരണം ഓക്സിജൻ കൊണ്ടുവരാൻ ബുദ്ധിമുട്ട് നേരിട്ടുവെന്നും പ്രതിഷേധക്കാർ ഈ ഭാഗം തുറന്നുനൽകണമെന്നും വർമ ട്വീറ്റിൽ ആവശ്യപ്പെട്ടു.

നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

English summary
‘Centre planning to remove farmers after surge in Covid cases, BKU chief warns of tension ahead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X