കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാനുളള പദ്ധതി വരുന്നു: കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസമെന്ന്!!

  • By Desk
Google Oneindia Malayalam News

ദില്ലി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കാനുളള തയ്യാറെടുപ്പിലാണ് കേന്ദ്രം. രാജ്യത്തെവിടെ നിന്നും പൊതുവിതരണ സംവിധാനം പ്രയോജനപ്പെടുത്താനാവും എന്നതാണ് പദ്ധതിയുടെ ഗുണം. കുടിയേറ്റ തൊഴിലാളികള്‍ക്ക് ആവും പദ്ധതി ഏറ്റവും പ്രയോജനപ്പെടുക. രാജ്യത്ത് എവിടെയും പൊതുവിതരണ സംവിധാനം ഉപയോഗിക്കാനാവും എന്നതാണ് പദ്ധതിയുടെ പ്രയോജനം.

<br>ഇനി ഇങ്ങനെയൊന്നും പറ്റില്ല, പ്രവര്‍ത്തന രീതി മാറ്റണമെന്ന് കുമാരസ്വാമിയോട് കോണ്‍ഗ്രസ്
ഇനി ഇങ്ങനെയൊന്നും പറ്റില്ല, പ്രവര്‍ത്തന രീതി മാറ്റണമെന്ന് കുമാരസ്വാമിയോട് കോണ്‍ഗ്രസ്

അഴിമതിതടയാന്‍ പദ്ധതി സഹായിക്കും എന്ന് മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനുളളില്‍ പദ്ധതി നടത്തിപ്പിനുളള നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വിതരണ കേന്ദ്രങ്ങളില്‍ മിഷ്യനുകള്‍ സ്ഥാപിക്കണം. ഭക്ഷ്യ-ഉപഭോക്ത-വിതരണകാര്യ മന്ത്രി രാംവില്വാസ് പാസ്വാനാണ് പദ്ധതി നടത്തിപ്പിനെപ്പറ്റി ചര്‍ച്ച നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, ഭക്ഷ്യ വകുപ്പ് സെക്രട്ടറിമാര്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍, സ്‌റ്റേറ്റ് വെയര്‍ ഹൗസ് കോര്‍പ്പറേഷന്‍ പ്രതിനിധികളുമായി പാസ്വാന്‍ ചര്‍ച്ച നടത്തി.

ration-card-rajasthan--

612 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് പ്രതിവര്‍ഷ ഉപയോഗത്തിനായി സംഭരിക്കുന്നത്. 81 കോടി ഉപഭോക്താക്കളാണ് പൊതു വിതരണത്തിന്റെ ഗുണഭോക്താക്കള്‍. ഭക്ഷ്യവിതരണം കാര്യക്ഷമമാക്കാന്‍ 78% പൊതുവിതരണ ഷോപ്പുകളിലും പി.ഒ. എസ് മിഷ്യനുകള്‍ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു.

English summary
Centre planning to start Single card rationing system in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X