കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷയില്‍ കേന്ദ്രം കൈവയ്ക്കുന്നു; ശിക്ഷാ നിയമങ്ങള്‍ ഭേദഗതി ചെയ്യും, പ്രതികരണം തേടി

Google Oneindia Malayalam News

ദില്ലി: വധശിക്ഷാ വിധിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാറ്റം വരുത്തി ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്രം. ഐപിസി, സിആര്‍പിസി നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പുതിയ നിയമത്തിന്റെ കരട് തയ്യാറാക്കി. സംസ്ഥാനങ്ങളുടെ പ്രതികരണം തേടിയിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതികളായ പുരുഷന്‍മാര്‍ക്ക് വധശിക്ഷ വിധിക്കുന്ന കേസിലാണ് പുതിയ ഭേദഗതി വരുക.

Modi

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷണ്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ ഡോക്ടറുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിചാരണ കോടതി വധശിക്ഷ വിധിച്ചില്‍ സുപ്രീംകോടതിയില്‍ മാത്രം അപ്പീല്‍ നല്‍കാന്‍ സാധിക്കുന്ന തരത്തിലാകും പുതിയ ഭേദഗതി. നിലവിലെ നിയമ പ്രകാരം വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ ഹൈക്കോടതി സ്ഥിരപ്പെടുത്തേണ്ടതുണ്ട്. ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനും സാധിക്കും. ഈ രീതി മാറ്റും.

ഞങ്ങള്‍ക്ക് ഭയമാണ് സര്‍!! അമിത് ഷായുള്ള വേദിയില്‍ തുറന്നടിച്ച് രാഹുല്‍ ബജാജ്, ഷായുടെ മറുപടിഞങ്ങള്‍ക്ക് ഭയമാണ് സര്‍!! അമിത് ഷായുള്ള വേദിയില്‍ തുറന്നടിച്ച് രാഹുല്‍ ബജാജ്, ഷായുടെ മറുപടി

പോലീസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് പുതിയ ഭേദഗതി കരട് തയ്യാറാക്കിയത്. വിഷയത്തില്‍ ജനങ്ങളുടെ പ്രതികരണവും സര്‍ക്കാര്‍ തേടുമെന്ന് മന്ത്രി കിഷണ്‍ റെഡ്ഡി പറഞ്ഞു. വധശിക്ഷ വിധിച്ച കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കുയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

വധശിക്ഷ വിധിച്ച കേസുകളില്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുന്നതാണ് നിലവിലെ രീതി. നടപടികള്‍ വേഗത്തിലാക്കുന്നതിന് തടസമാണിത്. ഹൈക്കോടതിയെ വധിശിക്ഷ കേസുകളിലെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കും. വിചാരണ കോടതി വിധി ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിയില്‍ മാത്രമേ സാധിക്കൂ എന്ന ഭേദഗതിയാണ് വരുന്നത്. ശിക്ഷ വേഗത്തില്‍ നടപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

English summary
Centre plans amendment the law with death penalty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X