കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ വികസിത രാജ്യങ്ങളെ പിന്തുടരണം, 500, 2000 രൂപകളില്‍ ഇനിയും മാറ്റം വരുത്തും!!

വ്യാജ നോട്ടുകളുടെ ഒളുക്ക് കുറയ്ക്കാന്‍ കേന്ദ്രം വീണ്ടും പുതിയ പദ്ധതിയിലേക്ക്. 3-4 വര്‍ഷം കൂടുമ്പോള്‍ ആഗോള നിലവാരത്തോടെ 500, 2,000 നോട്ടുകളില്‍ മാറ്റം വരുത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

  • By Akhila
Google Oneindia Malayalam News

ദില്ലി: വ്യാജ നോട്ടുകളുടെ ഒളുക്ക് കുറയ്ക്കാന്‍ കേന്ദ്രം വീണ്ടും പുതിയ പദ്ധതിയിലേക്ക്. 3-4 വര്‍ഷം കൂടുമ്പോള്‍ ആഗോള നിലവാരത്തോടെ 500, 2,000 നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ലക്ഷ്യമിടുന്നു. നോട്ട് നിരോധനത്തിന് ശേഷം വലിയ തുകയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണിത്.

ധനമന്ത്രാലയത്തിന്റെയും ആഭ്യന്ത്രമന്ത്രാലത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി നടത്തിയ കൂടികാഴ്ചയില്‍ ഈ വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എല്ലാ വികിസിത രാജ്യങ്ങളില്‍ 3-4 വര്‍ഷം കൂടുമ്പോള്‍ കറന്‍സിയില്‍ മാറ്റം വരുത്താറുണ്ട്. ഇന്ത്യ ഈ നയം പിന്തുടരകയാണ് വേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

noteban

1000 രൂപയുടെ നോട്ടില്‍ മുമ്പ് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. 1987ല്‍ പുറത്തിറങ്ങിയ 500 രൂപയുടെ നോട്ട് ഏകദ്ദേശം ഒരു പതിറ്റാണ്ട് മുമ്പാണ് അവസാനമായി മാറ്റം വരുത്തിയത്.

3-4 വര്‍ഷം കൂടുമ്പോള്‍ നോട്ടുകളില്‍ സുരക്ഷാക്രമീകരണം വരുത്തുന്നത് കള്ളനോട്ട് തടയാന്‍ ഒരുപരിധി വരെ സഹായിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ഐഎസ്‌ഐയുടെ സഹായത്തോടെ പാകിസ്താനില്‍ അച്ചടിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്ക് കടത്തിയതാണ് അടുത്തിടെ പിടികൂടിയ 2000 രൂപയുടെ കള്ളനോട്ടുകളെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടികാട്ടി.

English summary
Centre plans to change security marks of bank notes every 3-4 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X