കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് ബന്ദ്: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്, ലീവ് അനുവദിക്കരുതെന്ന്

Google Oneindia Malayalam News

ദില്ലി: ജനുവരി എട്ടിലെ ദേശീയ പണിമുടക്കിൽ സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ജീവനക്കാർക്ക് കാഷ്വൽ ലീവ് അനുവദിക്കരുതെന്ന് ബാങ്കുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അതിന് പുറമേ ജനുവരി എട്ടിലെ ദേശീയപണമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്താനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ ദേശീയ പണിമുടക്കിനെ പിന്തുണച്ചാൽ സുപ്രീം കോടതി വിധിയുടെ പിന്തുണയോടെയുള്ള നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പെരുമാറ്റദൂഷ്യത്തിനാണ് നടപടി സ്വീകരിക്കുക.

ദീപിക പദുകോൺ ജെഎൻയുവിൽ: വിദ്യാർത്ഥികൾക്ക് ഐക്യധാർഢ്യം, സിനിമ ബഹിഷ്കരിക്കാൻ ബിജെപി നേതാവിന്റെ ആഹ്വാനംദീപിക പദുകോൺ ജെഎൻയുവിൽ: വിദ്യാർത്ഥികൾക്ക് ഐക്യധാർഢ്യം, സിനിമ ബഹിഷ്കരിക്കാൻ ബിജെപി നേതാവിന്റെ ആഹ്വാനം

സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ ശമ്പളം വരെ നഷ്ടമാകുന്നതുൾപ്പെടെയുള്ള നടപടികളാണ് നേരിടേണ്ടിവരിക. അതിന് പുറമേ അച്ചടക്ക നടപടികളും സ്വീകരിക്കും. ഡിപ്പാർട്ട്മെന്റ് ഓഫ് പഴ്സണൽ ട്രെയിനിംഗ് സർക്കാർ ഓഫീസുകൾക്ക് അയച്ച നിർദേശത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് സിഐഎസ്എഫ് സുരക്ഷയൊരുക്കും. പണിമുടക്ക് ദിനത്തിൽ ഏറ്റവുമധികം പേർ ജോലിക്കെത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കുടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിൽ വിന്യസിക്കും.

-bank-157

രാജ്യവ്യാപകമായി ജനുവരി എട്ടിന് സംഘടിപ്പിക്കുന്ന പണിമുടക്കിൽ 25 കോടി ജനങ്ങൾ പങ്കെടുക്കുമെന്നാണ് കേന്ദ്ര ട്രേഡ് യൂണിയനുകൾ വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്ക് സംഘടിപ്പിക്കുന്നത്. വിദേശനിക്ഷേപം, സർക്കാർ നയങ്ങളുടെ സ്വകാര്യവൽക്കരണം, കോർപ്പറേറ്റ് വൽക്കരണം എന്നിങ്ങനെ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പത്തോളം കേന്ദ്ര ട്രേഡ് യൂണിയുകൾ സമരത്തി്

കൂട്ട അവധിയെടുത്ത് സമരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ തടയുന്ന 2008ലെ നിർദേശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഡിപ്പാർട്ട്മെന്റ് ഓഫ് പഴ്സണൽ ട്രെയിനിംഗ് നിർദേശം. പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇതിനകം നിർദേശം ലഭിച്ചിട്ടുള്ളത്.

English summary
Centre preps for Bharat Bandh tomorrow with a stern warning to employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X