കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കില്ല: പിന്തുണച്ച് കേന്ദ്രസർക്കാർ!!

  • By Desk
Google Oneindia Malayalam News

ദില്ലി: വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഇനി രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടാവില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് പുതിയ തീരുമാനം അറിയിച്ചത്. രാജ്യത്തെ പുതിയ വാഹന നയം പരിസ്ഥിതി സൗഹാര്‍ദ്ദം കണക്കിലെടുത്താണ് തയ്യാറാക്കിയിരിക്കുന്നത്.

തകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേന വിമാനത്തിലെ ആറുപേരുടെ മൃതദേഹള്‍ കണ്ടെടുത്തുതകര്‍ന്നുവീണ ഇന്ത്യന്‍ വ്യോമസേന വിമാനത്തിലെ ആറുപേരുടെ മൃതദേഹള്‍ കണ്ടെടുത്തു

ചെറുതും വലുതുമായ എല്ലാ വാഹനത്തിനും നിയമം ബാധകമാണ്. രാജ്യത്ത് ഇപ്പോഴുളള ഇലക്ട്രിക്ക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ പുതിയ നിയമ പ്രകാരം പണം നല്‍കേണ്ടി വരില്ല . ഈ മാസം ആദ്യം നീതി ആയോഗ് ചില നിര്‍ദ്ദേശങ്ങള്‍ വെച്ചിരുന്നു. 2030 വര്‍ഷത്തോടെ ഇന്ത്യയില്‍ വൈദ്യുതി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്പന മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണം എന്നതാണ് നിര്‍ദ്ദേശ്യം.

nitin-gadkari-1

2023 ആകുമ്പോഴേക്കും ത്രീ വീലേഴ്‌സ് പൂര്‍ണ്ണമായും വൈദ്യുതിയിലേക്ക് മാറ്റിന്നതിനുളള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. 2025 ല്‍ 150 സി. സി ക്ക് താഴെയുളള ഇരു ചക്രവാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നവ ആക്കുക എന്നതും ലക്ഷ്യമാണ്.


മാലിന്യം കുറക്കുക എന്നതിലൂടെ പ്രകൃതി സംരക്ഷണമാണ് നടപടിയിലൂടെ ല്യമാക്കുന്നത്. പെട്രോള്‍ , ഡിസല്‍ ഇറക്കുമതി കുറക്കുക എന്നതും ലക്ഷ്യമാണ്. 2015 ല്‍ നടന്ന പാരിസ് കരാറില്‍, കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരമായി എണ്ണ മാലിന്യം കുറക്കുക എന്ന നയമാണ് തീരുമാനത്തിന് പിന്നിലെ മറ്റൊരു കാരണം.

English summary
Centre promote Eco friendly vehicles, No fee to electric vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X