കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് രാജ്‌നാഥ് സിങ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: അക്രമ മനോഭാവം അവസാനിപ്പിച്ചാല്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മാവോയിസ്റ്റുകള്‍ ആദ്യം അക്രമത്തിന്റെ പാത ഒഴിവാക്കണം. മാവോയിസ്റ്റുകള്‍ മുഖ്യധാരയിലേക്ക് വരണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ആവശ്യങ്ങളൊക്കെ വേണ്ടെന്നു വയ്ക്കാന്‍ ആദ്യം തയ്യാറാകണം.

ഒരു നിബന്ധനകളും അംഗീകരിക്കാന്‍ സാധിക്കില്ല. അതിന് മാവോയിസ്റ്റുകള്‍ തയ്യാറായാല്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും രാജ്‌നാഥ് വ്യക്തമാക്കി. ജനാധിപത്യ വ്യവസ്ഥിതിയില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. രാജ്യത്തുള്ള എല്ലാ അക്രമങ്ങളും തുടച്ചു നീക്കുക തന്നെ ചെയ്യും. അതിന് എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്.

rajnath-singh

ആയുധങ്ങള്‍ ആദ്യം ഉപേക്ഷിക്കുകയാണ് വേണ്ടത്. അങ്ങനെയാണെങ്കിലേ സമാധാന ചര്‍ച്ചകള്‍ ഉണ്ടാകുകയുള്ളൂവെന്നും രാജ്‌നാഥ് പറയുന്നു. എന്‍ഡിഎ സര്‍ക്കാര്‍ ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇത് മാവോയിസ്റ്റുകള്‍ക്ക് ഉപകാരപ്രദമാകും.

അക്രമം വെടിയാന്‍ തയ്യാറായാല്‍ ഈ പദ്ധതികളുടെ പ്രയോജനം മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷ സര്‍ക്കാരും പോലീസും ഒത്തുചേര്‍ന്ന് നടത്തുന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളെ രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

English summary
Centre ready for talks with Maoists: Home Minister Rajnath Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X