കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം; കൂടുതല്‍ കേരളത്തിന്... ഇത് അഞ്ചാംതവണ

Google Oneindia Malayalam News

ദില്ലി: 15ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള സാമ്പത്തിക വിഹിതം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. 14 സംസ്ഥാനങ്ങള്‍ക്കാണ് കഴിഞ്ഞദിവസം പണം അനുവദിച്ചത്. ഇതില്‍ കേരളവും ഉള്‍പ്പെടും. കേരളത്തിനാണ് കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. മൊത്തം 6125.18 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൊറോണ പ്രതിസന്ധിയില്‍ നില്‍ക്കുന്ന വേളയില്‍ വരുമാനം കുറഞ്ഞിരിക്കെ ലഭിക്കുന്ന പണം സംസ്ഥാനങ്ങള്‍ക്ക് ആശ്വാസാണ്. ഏപ്രില്‍ മുതല്‍ ഓരോ മാസവും ഈ പണം കേന്ദ്രം അനുവദിച്ചുവരികയാണ്. കേരളത്തിനും മറ്റു സംസ്ഥാനങ്ങള്‍ക്കും ലഭിച്ച പണത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ...

ഏറ്റവും കൂടുതല്‍ കേരളത്തിന്

ഏറ്റവും കൂടുതല്‍ കേരളത്തിന്

കേരളത്തിന് 1276.9 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആന്ധ്രയ്ക്ക് 491 കോടി, അസമിന് 631 കോടി, ഹിമാചല്‍ പ്രദേശിന് 952 കോടി, മണിപ്പൂരിന് 235 കോടി, മേഘാലയക്ക് 40 കോടി, പഞ്ചാബിന് 638 കോടി, തമിഴ്‌നാടിന് 335 കോടി, ബംഗാളിന് 417 കോടി, ത്രിപുരയ്ക്ക് 269 കോടി, ഉത്തരാഖണ്ഡിന് 423 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.

സംസ്ഥാനങ്ങള്‍ക്ക് ഏറെ ആശ്വാസം

സംസ്ഥാനങ്ങള്‍ക്ക് ഏറെ ആശ്വാസം

കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച പണം കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കും. ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുക, രോഗസംശയമുള്ളവരുടെ സാംപിള്‍ ശേഖരണം, പരിശോധന എന്നീ ആവശ്യങ്ങള്‍ക്കെല്ലാം ഫണ്ട് ഉപയോഗിക്കാം. പിപിഇ കിറ്റുകളും തെര്‍മല്‍ സ്‌കാനറുകളും വെന്റിലേറ്ററുകളും വാങ്ങാനും പണം വിനിയോഗിക്കാം.

Recommended Video

cmsvideo
Vladmir putin's fb page filled with mallu's comments | Oneindia Malayalam
ഏപ്രിലില്‍ അനുവദിച്ചത്

ഏപ്രിലില്‍ അനുവദിച്ചത്

ഏപ്രിലില്‍ കേന്ദ്രസര്‍ക്കാര്‍ 17287 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്നു. ഇതില്‍ 6195 കോടിയാണ് റവന്യൂ കമ്മി നേരിടുന്ന 14 സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റായി നല്‍കിയത്. ബാക്കി തുക എല്ലാ സംസ്ഥാനങ്ങള്‍ക്കും ദുരന്തനിവാരണ നിധിയിലേക്കുള്ള മുന്‍കൂര്‍ തുകയായും കൈമാറി.

കേരളത്തിന് ശുപാര്‍ശയുള്ള സംഖ്യ

കേരളത്തിന് ശുപാര്‍ശയുള്ള സംഖ്യ

റവന്യൂ കമ്മിറ്റി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ധനകാര്യ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ആദ്യഗഡു നല്‍കിയത് ഏപ്രിലിലാണ്. കേരളത്തിന് 15323 കോടി രൂപ നല്‍കണമെന്നാണ് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്.

കേന്ദ്ര നികുതി വരുമാന വിഹിതം

കേന്ദ്ര നികുതി വരുമാന വിഹിതം

കേരളത്തിന് 31939 കോടി രൂപയുടെ റവന്യൂ കമ്മിയാണ് ധനകാര്യ കമ്മീഷന്‍ കണക്കാക്കിയിട്ടുള്ളത്. കേന്ദ്ര നികുതി വരുമാനത്തിന്റെ രണ്ട് ശതമാനത്തോളം കേരളത്തിന് ലഭിച്ചാലും ശേഷിക്കുന്ന കമ്മി നികത്താന്‍ 15323 കോടി കൂടി നല്‍കണമെന്നായിരുന്നു ശുപാര്‍ശ. ഇതാണ് ഗഡുക്കളായി നല്‍കി വരുന്നത്.

കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇന്ന് മാത്രം കുറഞ്ഞത് 1600 രൂപ, ഇങ്ങനെ ആദ്യംകേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇന്ന് മാത്രം കുറഞ്ഞത് 1600 രൂപ, ഇങ്ങനെ ആദ്യം

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപിസച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ വിട്ടേക്കും; കളം വരച്ച് പ്രിയങ്ക ഗാന്ധി, ഫോര്‍മുല റെഡി,വിഷണ്ണരായി ബിജെപി

English summary
Centre releases Rs 6195 crore to 14 states as monthly installment; Kerala get RS 1276 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X