മന്‍മോഹന്‍ സിങ്ങിന്റെ കാലത്തെ ചരിത്ര വളര്‍ച്ചാ നിരക്ക് (10.8%); റിപ്പോര്‍ട്ട് കേന്ദ്രം പിന്‍വലിച്ചു
രാജ്യം നേടിയ സാമ്പത്തിക വളര്‍ച്ചനിരക്കാണ് ഒരു പ്രധാനമന്ത്രിയുടെ ഭരണകലായളവ് മികച്ചതാണോ അല്ലാത്തതാണോയെന്ന് തിരിച്ചറിയാനുള്ള ഒരു പ്രധാനമാര്‍ഗം. അതുകൊണ്ട് തന്നെ ഓരോ വര്‍ഷത്തേയും വളര്‍ച്ചാ നിരക്കിന് അത്രയേറെ പ്രാധാന്യവും ലഭിക്കാറുണ്ട്.
ആഭ്യന്തരോല്‍പാദനത്തെ(ജിഡിപി) അടസ്ഥാനപ്പെടുത്തി തയ്യാറാക്കുന്നു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെചൊല്ലി ദേശീയ തലത്തില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങളും ഉണ്ടാവാറുണ്ട്. മോദിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു കാര്യമായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ കാലത്തെ വളര്‍ച്ചാ നിരക്ക്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

ഇന്ത്യന്‍ സാമ്പത്തിക രംഗം
മന്‍മോഹന്‍ സിങ്ങ് സര്‍ക്കാറിന്റെ ഭരണകാലത്ത് സാമ്പത്തിക വളര്‍ച്ചനിരക്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. മന്‍മോഹന്‍ സിങ് അധികാരത്തിലിരിക്കെ 2006-2007 സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക രംഗം 10.08 ശത്മാനം സാമ്പത്തിക വളര്‍ച്ചയായിരുന്നു കൈവരിച്ചത്.

മന്‍മോഹന്‍ സിങ്ങിന്റെ കാലം
എന്നാല്‍ മുന്‍വര്‍ഷങ്ങളിലെ ആഭ്യന്തരോല്‍പാദനത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് മന്‍മോഹന്‍ സിങ്ങിന്റെ കാലത്തെ കണക്കുകളുള്ളത്.

പിന്‍വലിച്ചു
എന്നാല്‍ റിപ്പോര്‍ട്ടില്‍ ഉള്ളത് ഔദ്യോഗിക കണക്കുള്ളല്ലെന്ന് ചൂണ്ടികാട്ടി കേന്ദ്രസര്‍ക്കാര്‍ മന്‍മോഹന്‍ സിങിന്റെ കാലത്തെ വളര്‍ച്ചാ നിരക്ക് റിപ്പോര്‍ട്ട് പിന്‍വലിക്കുകയായിരുന്നു. റിപ്പോര്‍ട്ട് കൃത്യമാക്കി പിന്നീട് ഔദ്യോഗികമായി പ്രസിദ്ധീകിരക്കുമെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ഏറ്റവും വലിയ വളര്‍ച്ച
1991 ലെ സാമ്പത്തിക ഉദാരീകരണ നയത്തിന് ശേഷം ഇന്ത്യ കൈവരിച്ച ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചാ നിരക്ക് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന 2006-2007 കാലത്തായിരുന്നു.

സ്റ്റാസ്റ്റിക്‌സ്-പദ്ധതി
ദേശീയ സ്റ്റാസ്റ്റിക്‌സ്-പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ജൂലായി 25 നായിരുന്നു വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീട് ഇത് നീക്കം ചെയ്യുകയായിരുന്നു. പരിശോധനകള്‍ക്ക് ശേഷം വീണ്ടും പുനപ്രസിദ്ധീകരിക്കാന്‍ കരട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു.

കോണ്‍ഗ്രസ്-ബിജെപി
രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് റിപ്പോര്‍ട്ട് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത് വന്നതോടെ കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ തമ്മില്‍ അവകാശ വാദങ്ങളും വാക്‌പോരുകളും നടന്നിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് പിന്‍വലിച്ചത്. ചരിത്രത്തെ ഇല്ലാതാക്കുന്ന രീതി കേന്ദ്രസര്‍ക്കാര്‍ ഇവിടെ തുടരുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
|
ട്വീറ്റ്
വളര്‍ച്ചാ നിരക്ക് റിപ്പോര്‍ട്ട്
|
ട്വീറ്റ്
യൂത്ത് കോണ്‍ഗ്രസ്സിന്‍റെ ട്വീറ്റ്

ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications