കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിയുടെ ഇടപെടല്‍ ഫലം കണ്ടു; മലക്കം മറിഞ്ഞ് കേന്ദ്രം, അക്കാര്യം പറഞ്ഞിട്ടേ ഇല്ല

  • By Desk
Google Oneindia Malayalam News

ദില്ലി: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്രാ കൂലി വാങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് നടത്തിയ ഇടപെടലാണ് സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയത്. കുടിയേറ്റ തൊഴിലാളികളുടെ യാത്രാ കൂലി കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍ നല്‍കുമെന്നായിരുന്നു സോണിയയുടെ പ്രഖ്യാപനം.

റെയില്‍വെ ടിക്കറ്റ് തുക തൊഴിലാളികളില്‍ നിന്ന് വാങ്ങണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നു. ടിക്കറ്റ് നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ നേരത്തെ പറഞ്ഞിട്ടേ ഇല്ലെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

നേരത്തെ പറഞ്ഞിട്ടില്ല

നേരത്തെ പറഞ്ഞിട്ടില്ല

തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച കാര്യങ്ങള്‍ നേരത്തെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചത്. 85 ശതമാനം റെയില്‍വെയും 15 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിക്കുകയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

85-15 ശതമാനം

85-15 ശതമാനം

സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പരിഗണിച്ച് കുടിയേറ്റ തൊഴിലാളികളുടെ യാത്രയ്ക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതാണ്. മാനദണ്ഡങ്ങള്‍ അനുസരിച്ച് 85 ശതമാനം റെയില്‍വെയും 15 ശതമാനം സംസ്ഥാനങ്ങളും ചെലവ് വഹിക്കും. തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കാന്‍ തങ്ങള്‍ പറഞ്ഞിട്ടില്ല- കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

 സര്‍ക്കുലറില്‍ നിന്ന് വ്യത്യസ്തം

സര്‍ക്കുലറില്‍ നിന്ന് വ്യത്യസ്തം

സോണിയ ഗാന്ധിയുടെ ഇടപെടല്‍ സംബന്ധിച്ച പ്രതികരണം തേടിയപ്പോഴാണ് ആരോഗ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി മറുപടി നല്‍കിയത്. എന്നാല്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ നിന്ന് വ്യത്യസ്തമായ മറുപടിയാണ് അദ്ദേഹം നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കുലറില്‍ പറഞ്ഞത്

സര്‍ക്കുലറില്‍ പറഞ്ഞത്

കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ടിക്കറ്റ് സംസ്ഥാന ഭരണകൂടങ്ങള്‍ നല്‍കണം. ടിക്കറ്റ് നിരക്ക് ഈടാക്കണം. തുക പൂര്‍ണമായും റെയില്‍വെയ്ക്ക് കൈമാറണം എന്നാണ് സര്‍ക്കുലറിലുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്.

151 കോടി രൂപ പിഎം ഫണ്ടിലേക്ക് എന്തിന് കൊടുത്തു? ചോദ്യശരങ്ങളുമായി രാഹുല്‍, വെട്ടിലായി കേന്ദ്രം151 കോടി രൂപ പിഎം ഫണ്ടിലേക്ക് എന്തിന് കൊടുത്തു? ചോദ്യശരങ്ങളുമായി രാഹുല്‍, വെട്ടിലായി കേന്ദ്രം

പഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തിപഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തി

English summary
Centre response about the migrant train fare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X