• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒറ്റ രൂപ പോലും നൽകിയില്ല: റാപ്പിഡ് കിറ്റ് വിവാദത്തിൽ കേന്ദ്രം, ചൈനീസ് കിറ്റുകളുടെ ഓർഡർ റദ്ദാക്കി!

ദില്ലി: ചൈനീസ് കമ്പനികളിൽ നിന്ന് കൊറോണ വൈറസ് പരിശോധനാ കിറ്റുകൾ വാങ്ങിയതിൽ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കിറ്റുകൾ സംബന്ധിച്ച ഉത്തരവ് റദ്ദാക്കിയതിനാൽ ഇത് സംബന്ധിച്ച് പണമിടപാടുകൾ നടത്തിയിട്ടില്ലെന്നും സർക്കാർ തിങ്കളാഴ്ച വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിവാദമുയർന്നതോടെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെ റെഡ് സോണുകളിലും ഹോട്ട്‌സ്‌പോര്‍ട്ട് കേന്ദ്രങ്ങളിലും മാറ്റം; ഗ്രീന്‍സോണില്‍ പൂജ്യം

രണ്ട് ചൈനീസ് കമ്പനികളിൽ നിന്ന്

രണ്ട് ചൈനീസ് കമ്പനികളിൽ നിന്ന്

ഗ്വാങ് ഴോ വോണ്ട്ഫോ ബയോടെക്, സുഹായ് ലിവ്സോൺ എന്നീ ചൈനീസ് കമ്പനികളിൽ നിന്ന് വാങ്ങിയ പരിശോധനാ കിറ്റുകൾ പ്രവർത്തനക്ഷമമല്ലെന്ന് ഐസിഎംആർ കണ്ടെത്തിയതായി സർക്കാരാണ് വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനങ്ങളോടും ആശുപത്രികളോടും ചൈനയിൽ നിന്നെത്തിയ കിറ്റുകൾ പരിശോധനക്ക് ഉപയോഗിക്കുന്നത് നിർത്തിവെക്കാൻ നിർദേശിക്കുകയായിരുന്നു. പണം മുൻകൂറായി നൽകിയിട്ടില്ലാത്തതിനാൽ സർക്കാരിന് പണം നഷ്ടമായിട്ടില്ലെന്നാണ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയത്.

 അഞ്ച് ലക്ഷം കിറ്റുകൾ

അഞ്ച് ലക്ഷം കിറ്റുകൾ

അഞ്ച് ലക്ഷം റാപ്പിഡ് ആന്റിബോഡി പരിശോധനാ കിറ്റുകളും ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റുകളുമാണ് കേന്ദ്രസർക്കാർ ഏപ്രിൽ ആദ്യം രാജ്യത്ത് വിതരണം ചെയ്തത്. ഐസിഎംആർ നിർദേശത്തോടെ രാജ്യത്തെ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളിലാണ് കിറ്റുകൾ വിതരണം ചെയ്തത്. കുടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിലും ഹോട്ട്സ്പോട്ടുകളിലുമുള്ള താമസക്കാരെ പരിശോധിക്കണമെന്ന ഐസിഎംആർ നിർദേശം കണക്കിലെടുത്തായിരുന്നു കേന്ദ്രനീക്കം. പ്രാബല്യത്തിലുണ്ടായിരുന്ന ആർടി- പിസിആർ പരിശോധനാഫലങ്ങൾ വൈകുന്നതിനാൽ ഫാസ്റ്റ് ട്രാക്ക് കിറ്റുകൾ ഉപയോഗിക്കാനാണ് ഐസിഎംആർ തീരുമാനിച്ചത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല.

പ്രവർത്തന ക്ഷമമല്ലെന്ന്

പ്രവർത്തന ക്ഷമമല്ലെന്ന്

രാജസ്ഥാൻ, പശ്ചിമബംഗാൾ, എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങൾ പരിശോധനാ കിറ്റുകൾ പ്രവർത്തന ക്ഷമമല്ലെന്ന് പരാതി പറഞ്ഞിരുന്നു. കിറ്റുകൾ 5.4 കൃത്യത മാത്രമാണ് കാണിക്കുന്നതെന്നും അറിയിച്ചിരുന്നു. ഇതോടെയാണ് കിറ്റുകൾ വാങ്ങിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുന്നത്. മറ്റ് പരിശോധനകളേക്കാൾ കൂടുതൽ വിശ്വസനീയമായി തോന്നിയതുകൊണ്ടും പെട്ടെന്ന് ഫലം ലഭിക്കുന്നതും വില കുറഞ്ഞതും ആയതുകൊണ്ടാണ് ഈ കിറ്റുകൾക്ക് മുൻഗണന നൽകിയതെന്നാണ് ഐസിഎംആർ വൃത്തങ്ങളെ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനങ്ങളിൽ നിന്ന് നിരന്തരമുള്ള അഭ്യർത്ഥന കൂടി കണക്കിലെടുത്താണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവാദത്തിന്റെ തുടക്കം കോടതിയിൽ

വിവാദത്തിന്റെ തുടക്കം കോടതിയിൽ

ചൈനയിൽ നിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ വിതരണക്കാരനും ഇറക്കുമതി ചെയ്ത സ്ഥാപനവും തമ്മിൽ ദില്ലി ഹൈക്കോടതിയിൽ വെച്ച് തർക്കമുണ്ടായതോടെയാണ് വിവാദത്തിന് തുടക്കം കുറിക്കുന്നത്. ഇന്ത്യ കിറ്റുകൾക്ക് ഇരട്ടി പണം നൽകിയെന്നാണ് കോടതിയിൽ ഉയർന്ന വാദം. ചൈനയിൽ നിന്ന് ഒരു കിറ്റിന് 245 രുപാ നിരക്കിലാണ് മാട്രിക്സ് എന്ന കമ്പനി വഴി ഇന്ത്യ കിറ്റുകൾ വാങ്ങിയത്. എന്നാൽ വിതരണക്കാരായ റിയ മെറ്റാബോളിക്സും ആർക്ക് ഫാർമസ്യൂട്ടിക്കൽസും ഇതേ കിറ്റ് 600 രൂപാ നിരക്കിലാണ് വിറ്റത്. ഇതോടെയാണ് സർക്കാർ കിറ്റിന് അഡ്വാൻസായി പണം നൽകിയിട്ടുണ്ട്

cmsvideo
  എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
   ടെൻഡർ നടപടികൾ

  ടെൻഡർ നടപടികൾ

  ചൈനയിൽ നിന്നുള്ള ആന്റിബോഡി പരിശോധനാ കിറ്റുകൾക്ക് മുൻകുറായി പണം നൽകിയിട്ടില്ല. സർക്കാർ ടെൻഡർ നടപടികളുമായി മുന്നോട്ടുപോകുകയാണ്. 1204നും 600 ഇടയ്ക്കായിരുന്നു കിറ്റുകളുടെ വില. അതുകൊണ്ട് കുറഞ്ഞ വിലയുള്ള കിറ്റുകളാണ് തിരഞ്ഞെടുത്തതെന്നും സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യ കിറ്റുകൾക്ക് ഇരട്ടി പണം നൽകിയെന്ന വിവാദം ഉയർന്നതിന് പിന്നാലെയാണ് ചൈനയുമായുള്ള ഉത്തരവ് റദ്ദാക്കിയത്. മാർച്ച് 27നാണ് കേന്ദ്രസർക്കാർ രണ്ട് ചൈനീസ് കമ്പനികളിൽ നിന്നായി ഐസിഎംആർ വഴി കൊറോണ വൈറസ് പരിശോധനാ കിറ്റുകൾ ഓർഡർ ചെയ്യുന്നത്.

  English summary
  Centre revealing details of Coronavirus kits from China
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X