'കേന്ദ്രത്തിന് കർഷകരെ ദില്ലിയിൽ നിന്ന് ഹരിയാനയിലേക്ക് മാറ്റണം', ആ തന്ത്രം നടക്കില്ലെന്ന് ടികായത്ത്
ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കര്‍ഷക സമരം ദില്ലി അതിര്‍ത്തികളില്‍ നിന്നും ഹരിയാനയിലെ ജിന്ദിലേക്ക് മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടതെന്ന് രാകേഷ് ടികായത്ത് ആരോപിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ ആ തന്ത്രം വിജയിക്കില്ലെന്നും ടികായത്ത് പ്രതികരിച്ചു.
എന്ത് വില കൊടുക്കേണ്ടി വന്നാലും സമരം ചെയ്യുന്ന കര്‍ഷകര്‍ ദില്ലി അതിര്‍ത്തികള്‍ വിട്ട് പോകില്ലെന്ന് രാകേഷ് ടികായത്ത് വ്യക്തമാക്കി. കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ടികായത്ത്. അതേസമയം ഹരിയാനയില്‍ ടോള്‍ പ്ലാസകള്‍ അടക്കം വിവിധ ഇടങ്ങളില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടന്ന് വരുന്ന സമരങ്ങള്‍ അത് പോലെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
ആറ് മാസത്തിലധികം നാളുകളായി കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ സമരം തുടരുകയാണ്. ഈ മൂന്ന് നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നത് വരെ കര്‍ഷക സമരം തുടരുമെന്നാണ് രാകേഷ് ടികായത്ത് പറയുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ നിരവധി പോലീസ് കേസുകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ഇത് പോലുളള ഏത് സമര മുഖത്തും ഒരാള്‍ ജയിലില്‍ പോകാന്‍ തയ്യാറായിരിക്കണമെന്നും അതേക്കുറിച്ച് ഭയപ്പെടരുതെന്നും രാകേഷ് ടികായത്ത് കര്‍ഷകരോട് പറഞ്ഞു.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications