കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 75 കേസുകള്‍ പുനരന്വേഷിയ്ക്കും, കോണ്‍ഗ്രസ് നേതാക്കള്‍...

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ 1984 ല്‍ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 75 കേസുകള്‍ പുനരന്വേഷിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവച്ച് കൊന്നതിനെത്തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം ഉണ്ടാകുന്നത്.

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസുകളാണ് വീണ്ടും അന്വേഷിയ്ക്കുക. പഞ്ചാബില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിയ്‌ക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. മൂവായിരത്തിലേറെ സിഖുകാരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

Sikh, Riot

പൊലീസിന്റെ ഒത്താശയോടെയാണ് കലാപം നടന്നതെന്ന് മുന്‍പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ദില്ലിയില്‍ മാത്രം 2733 പേരാണ് സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടത്. തെളിവുകളുടെ അഭാവത്തില്‍ ദില്ലിയില്‍ മാത്രം 273 കേസുകളാണ് പൊലീസ് എഴുതി തള്ളിയത്.

ഈ കേസുകള്‍ വീണ്ടും പരിശോധിച്ച ശേഷമാണ് ഇവയില്‍ 75 എണ്ണം പുനരന്വേഷിയ്ക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്. സിഖ് കലാപവുമായി ബന്ധപ്പെട്ട് ജീവിച്ചിരിയ്ക്കുന്നവര്‍ക്ക് എന്തെങ്കിലും തെളിവ് നല്‍കാനുണ്ടെങ്കില്‍ അത്് പ്രത്യേക സംഘത്തിന് മുമ്പാകെ നല്‍കാം. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ജഗദീഷ് ടൈറ്റ്‌ലറിന്റെ പങ്ക് അന്വേഷിയ്ക്കണമെന്ന് ദില്ലി പ്രത്യേക കോടതി നേരത്തെ സിബിഐയോട് നിര്‍ദ്ദേശിച്ചിരുന്നു . കലാപത്തിന് ശേഷം പാര്‍ലമെന്റില്‍ സമര്‍പ്പിയ്ക്കപ്പെട്ട നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍, എച്ച് കെ എല്‍ ഭഗത് എന്നിവര്‍ക്കും അന്നത്തെ പൊലീസ് കമ്മീഷണറായിരുന്ന എസ്ടി ടാണ്ഡനും കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു .

കലാപത്തില്‍ കൊല്ലപ്പെട്ടവരിലൊരാളുടെ വിധവയായ ലക്വീന്ദര്‍ കൗര്‍ ദില്ലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്ന് സിബിഐയുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് ജഗദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ പുനരന്വേഷണം നടത്താന്‍ 2013 ല്‍ കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ടൈറ്റ്‌ലറെ കുറ്റ വിമുക്തനാക്കിയാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 ന് ആയിരുന്നു സിബിഐ ഏറ്റവും ഒടുവില്‍ കേസ് അവസാനിപ്പിയ്ക്കാന്‍ അനുമതി തേടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് . കലാപവുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിയ്ക്കുന്ന മൂന്നാമത് ക്‌ളോഷര്‍ റിപ്പോര്‍ട്ടായിരുന്നു ഇത്. നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും ടൈറ്റ്‌ലര്‍ക്ക് സിബിഐ ക്‌ളീന്‍ ചിറ്റ് തന്നെയാണ് നല്‍കിയത് .

English summary
Centre's SIT to reopen 75 cases of 1984 Anti-Sikh Riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X